കെ-റെയിൽ; മുഖ്യമന്ത്രിയുടെ വികസനം ശാപമാകരുത്; സിപിഐഎമ്മിലും എതിർപ്പ്; കെ സുധാകരൻ
കെ-റെയിൽ പദ്ധതി അശാസ്ത്രീയമെന്ന് ആവർത്തിച്ച് കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ എംപി. പദ്ധതി നടപ്പാക്കുന്നതിൽ ജനങ്ങൾക്ക് ആശങ്കയുണ്ട്. പോരായ്മകൾ ഇല്ലെന്ന് സർക്കാർ ജനങ്ങളെ ബോധ്യപ്പെടുത്തണം. പദ്ധതി നടത്തിപ്പുമായി മുന്നോട്ട് പോകുന്നത് വ്യാജ ഡിപിആറിൻ്റെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സിൽവർലൈൻ നടപ്പാകുന്നതിൽ സിപിഐഎമ്മുകാർക്കും വിയോജിപ്പുണ്ട്. പാർട്ടി വ്യതാസമില്ലാതെ പദ്ധതിയെ ജനങ്ങൾ എതിർക്കും. ജനത്തിന് ആവശ്യമില്ലാത്ത വികസനമാണ് സിൽവർലൈനെന്നും സുധാകരൻ പറഞ്ഞു.
സർക്കാർ പാരിസ്ഥിക ആഘാത പഠനം നടത്തിയിട്ടില്ല. വികസനത്തിന് വാശിയല്ല വേണ്ടത്. മുഖ്യമന്ത്രിയുടെ വികസനം ശാപമാകാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. സിൽവർ ലൈൻ ജനറൽ മാനേജർ ജോൺ ബ്രിട്ടാസ് എംപിയുടെ ഭാര്യയാണ്. ആനാവൂരിന്റെ ബന്ധുവാണ് കമ്പനി സെക്രട്ടറിയെന്നും കെ സുധാകരൻ ആരോപിച്ചു.
Story Highlights : cms-development-should-not-be-a-curse
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here