Advertisement

ശുചിമുറി മലിനമെന്ന് വിദ്യാർത്ഥി; നേരിട്ടെത്തി വൃത്തിയാക്കി മന്ത്രി തോമർ

December 18, 2021
1 minute Read

മധ്യപ്രദേശിലെ ഗ്വാളിയോറിൽ സർക്കാർ സ്കൂളിലെ ശുചിമുറി വൃത്തിയാക്കി ഊർജ മന്ത്രി പ്രധുമൻ സിംഗ് തോമർ. സ്‌കൂളിലെ ടോയ്‌ലറ്റുകൾക്ക് വൃത്തിയില്ലെന്നും, കുട്ടികൾ ആരോഗ്യ പ്രശ്‌നം നേരിടുകയാണെന്നും ഒരു വിദ്യാർത്ഥിനി തന്നോട് പരാതി പറഞ്ഞിരുന്നു. തുടർന്നാണ് ശുചിത്വ സന്ദേശം പ്രചരിപ്പിക്കാൻ താൻ നേരിട്ടെത്തി ശുചിമുറി വൃത്തിയാക്കിയതെന്ന് തോമർ എഎൻഐയോട് പറഞ്ഞു.

“ഞാൻ 30 ദിവസത്തെ ശുചിത്വ പ്രതിജ്ഞ എടുത്തിട്ടുണ്ട്, എല്ലാ ദിവസവും ഏതെങ്കിലും സ്ഥാപനത്തിൽ പോയി ശുചിമുറി വൃത്തിയാക്കും. ശുചിത്വ സന്ദേശം എല്ലാ ആളുകളിലേക്കും എത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എല്ലാവരും ശുചിത്വത്തിലേക്ക് പ്രചോദിതരാകുന്നതിന് വേണ്ടിയാണ് ഞാൻ ഇത് ചെയ്യുന്നത്” അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ശുചിത്വം പാലിക്കാൻ ജനങ്ങളോട് അഭ്യർത്ഥിക്കുന്നതിനൊപ്പം, സ്കൂളുകളിലെ ടോയ്‌ലറ്റുകൾ എല്ലാ ദിവസവും വൃത്തിയായി സൂക്ഷിക്കാൻ അദ്ദേഹം മുനിസിപ്പൽ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

Story Highlights : minister-cleans-toilet-at-government-school

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top