Advertisement

കുഞ്ഞിന്റെ ശ്വാസം നിലച്ചതറിയാതെ മാതാപിതാക്കൾ, കുഞ്ഞിനെ തട്ടി ഉണർത്തി വളർത്തുനായ; യുവതിയുടെ ഹൃദയസ്പർശിയായ കുറിപ്പ്

December 18, 2021
13 minutes Read

മനുഷ്യരുമായി ഏറ്റവും അടുത്ത് നിൽക്കുന്ന ജീവികളാണ് വളർത്തുമൃഗങ്ങൾ. അതുകൊണ്ട് തന്നെയാണ് ഇവർ നമുക്ക് പ്രിയപെട്ടവരാകുന്നത്. കാണുമ്പോൾ ഓടിവരാനും നമുക്കൊപ്പം കൂട്ടായി നിൽക്കാനും ഇവർ ഉണ്ടാകും. അങ്ങനയുള്ള നിരവധി കഥകൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെ എന്നും കേൾക്കാറുണ്ട്. അത്തരത്തിൽ ഒരു കഥയാണ് ഇന്ന് പങ്കുവെക്കുന്നത്. കെല്ലി ആൻഡ്രു എന്ന യുവതിയാണ് തന്റെ കുഞ്ഞിന്റെ ജീവൻ രക്ഷിച്ച ഹെൻറി എന്ന വളർത്തുനായയെ കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

കെല്ലിയുടെ കുഞ്ഞിന് സുഖമില്ലാതിരിക്കുന്ന സമയത്ത് ഹെൻറി കുഞ്ഞിനെ കിടത്തുന്ന മുറിയിൽ അതിക്രമിച്ച് കയറി ബഹളമുണ്ടാക്കുകയായിരുന്നു. കുഞ്ഞിനെ ശല്യപ്പെടുത്തി ഉണർത്താൻ ശ്രമിക്കുകയാണെന്ന് കരുതി ആദ്യം ഇവർക്ക് നായയോട് ദേഷ്യം തോന്നി. നിരന്തരം ശല്യം ചെയുന്നത് കണ്ടു നോക്കിയപ്പോഴാണ് കുഞ്ഞിന്റെ ശ്വാസം നിലച്ചത് മാതാപിതാക്കളുടെ ശ്രദ്ധയിൽപെട്ടത്. കുഞ്ഞിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചതിനാൽ ജീവൻ രക്ഷിക്കാനായി. ഹെൻറി ബഹളം വെച്ചില്ലായിരുന്നുവെങ്കിൽ കുഞ്ഞിന്റെ ജീവൻ തന്നെ അപകടത്തിലാകുമായിരുന്നു എന്നും കെല്ലി ട്വിറ്ററിൽ കുറിച്ചു.

ആ സമയത്ത് കുഞ്ഞിനെ രക്ഷിച്ച ഹെൻറിയുടെ കഥ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പോസ്റ്റിന് നിരവധി റീട്വീറ്റും ഇതിനോടകം ലഭിച്ചു. ആ സമയത്ത് കുഞ്ഞിനെ രക്ഷിക്കാൻ എത്തിയ മാലാഖയാണ് ഹെൻറിയെന്നാണ് കമന്റുകൾ. കുഞ്ഞിന് ഭേദമായി വരുന്നു എന്നും ഹെൻറിയും കുഞ്ഞും ഞങ്ങൾക്കൊപ്പം സുഖമായിട്ടിരിക്കുന്നു എന്നും കെല്ലി അറിയിച്ചു.

Story Highlights : She thought her dog was disturbing her baby. It ended up saving the kid’s life

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top