മരക്കാറിനെതിരായ ഡീഗ്രേഡിംഗ്; പ്രതികരണവുമായി മോഹൻലാൽ

മരക്കാർ അറബിക്കടലിന്റെ സിംഹത്തിനെതിരായ സമൂഹമാധ്യമങ്ങളിലെ ഡീഗ്രേഡിംഗിനെ കുറിച്ച് മോഹൻലാൽ. അമ്മയുടെ സംഘടനാ തെരഞ്ഞെടുപ്പിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം. ( mohanlal about marakkar degrading )
‘ ഡീഗ്രേഡിങ്ങിനെതിരെ ഒന്നും ചെയ്യാൻ സാധിക്കില്ല. ഇതിന് പിന്നിൽ ആരാണെന്ന് അറിയില്ല. ഇത്തരം വലിയ സിനിമകൾ നിലനിൽക്കേണ്ടത് ഇൻഡസ്ട്രിയുടെ ആവശ്യമാണ്. എന്നാൽ മാത്രമേ ഈ വീൽ മുന്നോട്ട് പോവുകയുള്ളു. അമ്മയ്‌ക്കോ മറ്റ് സംഘടനകൾക്കോ ഇത്തരം വിഷയങ്ങളിൽ ഒന്നും ചെയ്യാൻ സാധിക്കില്ല. സിനിമ കണ്ടിട്ട് നല്ലതാണെങ്കിൽ മാധ്യമങ്ങൾക്ക് അത് എഴുതാം. അങ്ങോട്ടും ഇങ്ങോട്ടും സഹകരിക്കാമല്ലോ. ഒരു സിനിമയിറങ്ങി അന്ന് രാത്രി അതിന്റെ പതിപ്പ് പുറത്ത് വരിക എന്നത് സങ്കടമാണ്. രണ്ടോ മൂന്നോ വർഷമെടുത്ത് നിർമിക്കുന്നതാണ് ഓരോ സിനിമയും’- മോഹൻലാൽ പറയുന്നു.
ഇന്നാണ് അമ്മയുടെ സംഘടനാ തെരഞ്ഞെടുപ്പ് നടന്നത്. രാവിലെ പത്ത് മണിക്ക് പ്രസിഡന്റ് മോഹൻലാലിന്റെ അധ്യക്ഷതയിൽ ജനറൽ ബോഡി ആരംഭിച്ചു. പതിവിന് വിപരീതമായി ഇത്തവണ മത്സരമുണ്ടായിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും നിർവാഹക സമിതിയിലേക്കുമാണ് ഇക്കുറി മത്സരം നടന്നത്.
Read Also : മോഹൻലാൽ വീണ്ടും അമ്മ പ്രസിഡന്റ്; വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ആശ ശരത്തും ശ്വേത മേനോനും
നിലവിലെ പ്രസിഡന്റ് മോഹൻലാലും ജനറൽ സെക്രട്ടറി ഇടവേള ബാബുവും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ട്രഷറായി സിദ്ദിഖിനും ജോയിന്റ് സെക്രട്ടറിയായി ജയസൂര്യക്കും എതിരാളികളില്ല. ശ്വേതാ മേനോൻ, ആശാ ശരത്, മുകേഷ് എന്നിവരാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഒദ്യോഗിക പാനൽ നിർദേശിച്ചത് ശ്വേതാ മേനോന്റെയും ആശാ ശരത്തിന്റെയും പേരുകളാണ്. എന്നാൽ മണിയൻ പിളള രാജു മത്സരിക്കാൻ തീരുമാനിച്ചതോടെയാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
തെരഞ്ഞെടുപ്പിൽ ആശാ ശരത്ത് തോറ്റു. ശ്വേതാ മെനോനും, മണിയൻ പിള്ള രാജുവും വിജയിച്ചു.11 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും തെരഞ്ഞെടുപ്പുണ്ടായി. ഔദ്യോഗിക പാനലിന് പുറത്തുനിന്ന് താരങ്ങളായ ലാൽ, വിജയ് ബാബു, നാസർ ലത്തീഫ് തുടങ്ങിയവരാണ് മത്സരരംഗത്തുണ്ടായിരുന്നത്.
Story Highlights : mohanlal about marakkar degrading
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here