ഉത്തരേന്ത്യയിൽ അതി ശൈത്യം; വ്യാഴാഴ്ച വരെ ശീതതരംഗത്തിന് സാധ്യത

ഉത്തരേന്ത്യയിൽ അതി ശൈത്യം. വ്യാഴാഴ്ച വരെ ശീതതരംഗത്തിന് സാധ്യതയെന്ന് കലാവസ്ഥ മുന്നറിയിപ്പ്. അടുത്ത മൂന്നുദിവസം ഡൽഹിയടക്കമുള്ള വടക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ ശൈത്യം കൂടുതൽ ശക്തമാകും.
ഡൽഹിയിൽ താപനില 4.6 ഡിഗ്രി വരെ രേഖപ്പെടുത്തി. ജമ്മുകാശ്മീരിൽ ശക്തമായ മഞ്ഞ് വീഴ്ച തുടരുകയാണ്. ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും അതി ശൈത്യത്തിലേക്ക് എത്തി. ഇവിടങ്ങളിൽ ശീതക്കാറ്റ് ശക്തിപ്രാപിച്ചിട്ടുണ്ട്.
Read Also : ഉത്തരേന്ത്യയിലും കനത്തമഴ; ഡല്‍ഹിയില്‍ വന്‍ വെള്ളക്കെട്ട്
രാജസ്ഥാനിൽ രേഖപ്പെടുത്തിയ കുറഞ്ഞ താപ നില -2.6 ഡിഗ്രിയാണ്. പഞ്ചാബിലും ഹരിയാനയിലും താപനില ഒരു ഡിഗ്രിയിലും താഴെയായി. അമൃത്സറിൽ രേഖപ്പെടുത്തിയ താപ നില മൈനസ് o.5 ഡിഗ്രിയാണ്.
Story Highlights : extreme cold in north india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here