കെ-റെയിൽ; സ്ഥലമേറ്റെടുപ്പിനെതിരെ കൊട്ടിയത്ത് പ്രതിഷേധം : ദേഹത്ത് പെട്രോൾ ഒഴിച്ച് കുടുംബം

കെ-റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് സ്ഥലമേറ്റെടുപ്പിന് കല്ലിടുന്നതിനിടെ ദേഹത്ത് പെട്രോളൊഴിച്ച് പ്രതിഷേധം. കൊല്ലം കൊട്ടിയത്താണ് സംഭവം ഉണ്ടായത്. റിട്ടയേർഡ് കെഎസ്ആർടിസി ഉദ്യോഗസ്ഥൻ ജയകുമാറും കുടുംബവുമാണ് ദേഹത്ത് പെട്രോൾ ഒഴിച്ചത് പ്രതിഷേധിച്ചത്. കയ്യിൽ ലൈറ്ററുമായാണ് കുടുംബം പ്രതിഷേധിച്ചത്. സ്ഥലമേറ്റെടുപ്പിന്‍റെ ഭാഗമായി കല്ലിടാൻ ഉദ്യോഗസ്ഥർ എത്തിയപ്പോഴായിരുന്നു പ്രതിഷേധം. പിന്നാലെ പൊലീസ് എത്തി ഇടപെട്ട് കുടുംബത്തെ ശാന്തരാക്കുകയായിരുന്നു.
ഇതിനിടെ മലപ്പുറം ജില്ലയിലെ കെ. റെയിൽ ഓഫീസ് താഴിട്ട് പൂട്ടി യൂത്ത് ലീഗ് പ്രതിഷേധം. പരപ്പനങ്ങാടിയിൽ ഇന്ന് പ്രവർത്തനം ആരംഭിക്കാനിരുന്ന ഓഫീസാണ് യൂത്ത് ലീഗ് പ്രവർത്തകർ താഴിട്ട് പൂട്ടിയത്. രാവിലെ 10 മണിയോടെ ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് ഉപരോധം നടന്നത്. ജീവനക്കാരെ തടഞ്ഞു നിർത്തി പ്രതിഷേധിച്ചു, ഓഫീസിന് അകത്തുകയറാൻ അനുവദിച്ചില്ല.
Read Also : കെ റെയിൽ : കേന്ദ്ര റെയിൽവേ മന്ത്രി ഇന്ന് കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാരുമായി കൂടിക്കാഴ്ച നടത്തും
തുടർന്ന് പൊലീസ് എത്തി പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. കെ.റെയിലിനെ സംബന്ധിച്ച് ഇത്രയും വിവാദങ്ങൾ നിലനിൽക്കുമ്പോൾ രഹസ്യമായി ഓഫീസ് പ്രവർത്തനം തുടങ്ങാനായിരുന്നു പദ്ധതിയെന്ന് യൂത്ത് ലീഗ് പ്രവർത്തകർ ആരോപിച്ചു.
Story Highlights : K-rail; Protest in Kottiyam against land acquisition
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here