Advertisement

രാഷ്ട്രപതി രാംനഥ് കോവിന്ദ് നാളെ കേരളത്തിലെത്തും

December 20, 2021
1 minute Read
ayodhya-ramnath kovind

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് നാളെ കേരളത്തിലെത്തും. കാസർഗോഡ്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലെ വിവിധ പരിപാടികളിൽ രാഷ്ട്രപതി പങ്കെടുക്കും.

നാളെ കാസർഗോഡ് പെരിയ കാമ്പസിൽ നടക്കുന്ന കേന്ദ്ര സർവകലാശാലയുടെ അഞ്ചാമത് ബിരുദ ദാനച്ചടങ്ങിൽ രാഷ്ട്രപതി മുഖ്യാതിഥിയായിരിക്കും. പ്രത്യേകം തയ്യാറാക്കിയ വേദിയിൽ വൈകീട്ട് 3.30 മുതലാണ് പരിപാടി. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, തദ്ദേശ സ്വയംഭരണ എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ എന്നിവരും ചടങ്ങിൽ പങ്കെടുക്കും.

2018-2020 ബാച്ചിന്റെ 742 വിദ്യാർത്ഥികളുടെ കോൺവൊക്കേഷൻ ചടങ്ങാണ് ഈ വർഷം നടക്കുന്നത്. തുടർന്ന് കൊച്ചിയിലേക്ക് പോകുന്ന രാഷ്ട്രപതി ഡിസംബർ 22ന് നേവൽ ബേസിൽ നടക്കുന്ന വിവിധ പരിപാടികളിൽ പങ്കെടുക്കും. ദക്ഷിണ നേവൽ കമാൻഡിന്റെ പ്രവർത്തന പ്രകടനത്തിന് അദ്ദേഹം സാക്ഷ്യം വഹിക്കുകയും വിക്രാന്ത് സെൽ സന്ദർശിക്കുകയും ചെയ്യും.

ഡിസംബർ 23 ന് രാവിലെ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തുന്ന രാഷ്ട്രപതി പി എൻ പണിക്കർ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കുമെന്ന് പത്രക്കുറിപ്പിൽ അറിയിച്ചു.

Story Highlights : President Ram Nath Kovind To Kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top