Advertisement

‘ത​ന്‍റെ ഫോ​ൺ ചോ​ർ​ത്തു​ന്നു​, മ​ക്ക​ളു​ടെ ഇ​ൻ​സ്റ്റ​ഗ്രാം ഹാ​ക്ക് ചെയ്തു’; പ്രിയങ്ക

December 21, 2021
1 minute Read

തന്റെ മക്കളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ കേന്ദ്ര സർക്കാർ ഹാക്ക് ചെയ്യുകയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആരോപിച്ചു. യു.പിയിൽ പ്രധാനമന്ത്രി പങ്കെടുത്ത സ്ത്രീ ശാക്തീകരണ പരിപാടിക്ക് പിന്നാലെ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ആരോപണം ഉന്നയിച്ചത്.

‘ഫോൺ ചോർത്തൽ അവിടെ നിക്കട്ടെ, സർക്കാർ എന്റെ മക്കളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ ഹാക്ക് ചെയ്യുകയാണ്’ പ്രിയങ്ക പറഞ്ഞു. ‘നിങ്ങളുടെ ശക്തി തിരിച്ചറിയണമെന്ന് സ്ത്രീകളോട് ഞാൻ പറഞ്ഞിരുന്നു. അവർ അത് അനുസരിച്ചു. അതുകൊണ്ടാണ് ഇന്ന് പ്രധാനമന്ത്രി സ്ത്രീകളുടെ മുന്നിൽ തലകുനിച്ചത്. മോദി സർക്കാർ ഇന്ന് പുതിയ പദ്ധതികൾ ആവിഷ്‌കരിക്കുന്നു… പക്ഷേ എന്തുകൊണ്ട് നേരത്തെ ആയില്ല ? പ്രിയങ്ക ചോദിച്ചു.

ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ ത​ന്‍റെ ഫോ​ൺ നി​ര​ന്ത​രം ചോ​ർ​ത്തു​ന്നു​വെ​ന്ന ആ​രോ​പ​ണ​വും പ്രി​യ​ങ്ക ഉന്നയിച്ചു. യോ​ഗി ആ​ദി​ത്യ​നാ​ഥ് സ​ർ​ക്കാ​ർ ഇ​ത്ര​യും ഭ​യ​ക്കു​ന്ന​ത് എ​ന്തി​നെ​ന്നും പ്രി​യ​ങ്ക‌ ചോ​ദി​ച്ചു. യു​പി സ​ർ​ക്കാ​രി​നെ​തി​രേ ഫോ​ൺ ചോ​ർ​ത്ത​ൽ ആ​രോ​പി​ച്ച് സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​ഖി​ലേ​ഷ് യാ​ദ​വ് ക​ഴി​ഞ്ഞ ദി​വ​സം രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

Story Highlights : priyanka-gandhi-blames-pm-modi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top