കൊപ്രയുടെ താങ്ങു വില ഉയർത്തി

കൊപ്രയുടെ താങ്ങു വില ഉയർത്തി. സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി യോഗത്തിലാണ് തീരുമാനം. അടുത്ത വർഷം മുതൽ ക്വിന്റലിന് 10590 രൂപയാകും താങ്ങു വില. 2021 ൽ 10335 രൂപയായിരുന്നു താങ്ങുവില. ( Copra floor price increased )
ഉണ്ട കൊപ്രയുടെ താങ്ങുവില ക്വിന്റലിന് 11000 രൂപയായും ഉയർത്തിയിട്ടുണ്ട്. അടുത്ത വർഷം മുതൽ ഈ വിലയും പ്രാബല്യത്തിൽ വരും. 10600 രൂപയായിരുന്നു 2021 ൽ ഉണ്ട കൊപ്രയുടെ താങ്ങു വില.
Read Also : മിനിമം താങ്ങുവിലയ്ക്കായുള്ള നിയമം ഉടനുണ്ടാകില്ല; സൂചന നൽകി കേന്ദ്ര കൃഷിമന്ത്രി
ഈ വർഷം ജനുവരി 27നാണ് കൊപ്രയുടെ താങ്ങു വില 10,335 രൂപയാക്കി ഉയർത്തിയത്. ക്വിന്റലിന് 375 രൂപ വർധിപ്പിച്ചാണ് വില 10,335 രൂപയിലെത്തിച്ചത്. ഉണ്ട കൊപ്രയുടെ വില 300 രൂപ വർധിപ്പിച്ചാണ് വില 10600 ൽ എത്തിച്ചത്.
Story Highlights : Copra floor price increased
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here