ബൈഡൻ കുടുംബത്തിലേക്ക് പുതിയൊരു അംഗം; പ്രസിഡന്റിനു ചുറ്റും ഓടിക്കളിച്ച് “കമാൻഡർ”…

ജർമ്മൻ ഷെപ്പേർഡുകളോടുള്ള യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഇഷ്ടം ഒരു രഹസ്യമല്ല. അതുകൊണ്ട് തന്റെ ബൈഡൻ കുടുംബത്തിന്റെ വിശേഷങ്ങൾക്ക് ഒപ്പം തന്നെ ബൈഡന്റെ പ്രിയ വളർത്തുനായകളുടെ വാർത്തകൾക്കും മാധ്യമങ്ങൾ ഇടം കൊടുക്കാറുണ്ട്. ബൈഡന്റെ രണ്ട് പ്രിയോമനകളായിരുന്നു മേജർ, ചാമ്പ് എന്ന വളർത്തുനായകൾ. കുറച്ച് മാസങ്ങൾക്ക് മുമ്പാണ് ബൈഡന്റെ ചാമ്പ് മരണപ്പെട്ടത്. ഈ കൂട്ടത്തിലേക്കാണ് ബൈഡൻ കുടുംബത്തിന് കൂട്ടായി ഒരാളെ കൂടെ കൊണ്ടുവരുന്നത്. പുതിയൊരു വളർത്തുനായയെ കൂടി വൈറ്റ് ഹൗസിലേക്ക് കൊണ്ടുവന്ന കാര്യം പ്രസിഡന്റ് തന്നെയാണ് അറിയിച്ചത്.
കമാൻഡർ എന്നാണ് ബൈഡന്റെ പ്രിയോമനയുടെ പേര്. ജർമൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട നായയാണ് കമാൻഡർ. ബൈഡന്റെ കുടുംബാംഗം സമ്മാനമായി നൽകിയതാണ് ഈ പുതിയ ഷെപ്പേർഡിനെ എന്നാണ് വിവരം. കമാൻഡറിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വൈറ്റ് ഹൗസിലെ പുൽത്തകിടിയിലൂടെ ടെന്നീസ് ബോൾ കടിച്ചെടുത്ത് നീങ്ങുന്ന കമാൻഡറിന്റെ ചിത്രങ്ങളാണ് ട്വിറ്ററിൽ പങ്കുവെച്ചത്. ജോ ബൈഡനും ഭാര്യ ജില്ലും നായയോടൊപ്പം കളിക്കുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
Meet the newest Biden. pic.twitter.com/JHAbH53iRk
— President Biden (@POTUS) December 20, 2021
അതേസമയം മേജർ എന്ന വളർത്തുനായയെ ബൈഡന്റെ ബന്ധുക്കളുടെ വീട്ടിലേക്ക് മാറ്റിപാർപ്പിച്ചിരിക്കുകയാണ്. വൈറ്റ് ഹൗസിൽ എത്തിയ ചില അതിഥികളെയും സുരക്ഷാ ഉദ്യോഗസ്ഥരെയും മേജർ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. അതുകൊണ്ടാണ് മേജറിനെ വൈറ്റ് ഹൗസിൽ നിന്ന് മാറ്റിപാർപ്പിക്കാൻ തീരുമാനിച്ചത്. വൈറ്റ്ഹൗസിൽ എപ്പോഴും തിരക്കായതിനാൽ അല്പം ശാന്തമായ സ്ഥലത്തേക്കാണ് മേജറിനെ മാറ്റിയത്.
Read Also : നിസാരമാക്കി കളയരുത്, കഥയിലും അല്പം കാര്യമുണ്ട്; എന്തൊക്കെയാണ് വായനയുടെ ഗുണങ്ങൾ..
ചരിത്രത്തിൽ ഇടം നേടിയ ഡോഗ് ആണ് മേജർ. വൈറ്റ് ഹൗസിൽലെത്തുന്ന ആദ്യത്തെ റെസ്ക്യൂ ഡോഗ്. തുടക്കം മുതലെ വൈറ്റ്ഹൗസിലെ അന്തരീക്ഷവുമായി പൊരുത്തപ്പെടാൻ മേജറിനും ചാമ്പിനും ബുദ്ധിമുട്ടുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഒന്നിലധികം തവണ അവരെ ഇവിടെ നിന്ന് മാറ്റിപാർപ്പിച്ചിട്ടുണ്ട്. പുതുതായി വന്ന കമാൻഡറിനെ കൂടാതെ ഒരു വളർത്തുപൂച്ചയെ കൂടെ വൈറ്റ് ഹൗസിലേക്കെത്തിക്കാൻ കൂടി തീരുമാനിച്ചിട്ടുണ്ട്.
Story Highlights : US President Joe Biden’s new puppy is a german shepherd called commander
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here