അടിമുടി മാറ്റത്തിനൊരുങ്ങി വാട്ട്സ് ആപ്പ്; പുതിയ 5 മാറ്റങ്ങൾ

അടിമുടി മാറ്റത്തിനൊരുങ്ങുകയാണ് വാട്ട്സ് ആപ്പ്. മറ്റ് മെസേജിംഗ് ആപ്പുകൾക്ക് വലിയ വെല്ലുവിളി ഉയർത്തിക്കൊണ്ടാണ് വാട്ട്സ് ആപ്പ് പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നത്. ( whatsapp 5 new features )
കോളിംഗ് ഇന്റർഫേസ്
വാട്ട്സ് ആപ്പ് കോളിംഗ് ഇന്റർഫേസ് പൊളിച്ചുപണിയാനുള്ള ഒരുക്കത്തിലാണെന്നാണ് റിപ്പോർട്ട്. ഇതോടെ ഉപയോക്താക്കൾക്ക് വൈഫൈ വഴിയോ സെല്ലുലാർ കണക്ഷൻ വഴിയോ ആപ്പ് വഴി ഫോൺ കോൾ സാധ്യമാകും. പുതിയ ലുക്ക് ഗ്രൂപ്പ് കോളിന് ഭംഗി നൽകുമെന്നാണ് റിപ്പോർട്ട്.
പുതിയ ബീറ്റാ അപ്ഡേറ്റിൽ ആൻഡ്രോയ്ഡ്, ഐഒഎസ് ഉപഭോക്താക്കൾക്ക് ഈ മാറ്റങ്ങൾ ലഭ്യമാകുമെന്നാണ് പുറത്ത് വരുന്ന വിവരം.
എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ
പ്ലാറ്റ്ഫോമിലൂടെയുള്ള കമ്യൂണിക്കേഷനെല്ലാം എൻഡ്- ടു-എൻഡ് എൻക്രിപ്റ്റഡാണെന്ന് ഉപഭോക്താക്കളെ അറിയിക്കുന്ന സംവിധാനമാണ് വരാൻ പോകുന്ന മറ്റൊരു മാറ്റം.
ക്വിക്ക് റിപ്ലൈ
ഉപയോക്താക്കൾക്ക് വരുന്ന സന്ദേശങ്ങൾക്ക് പെട്ടെന്ന് മറുപടി പറയാൻ സാധിക്കുന്നതിനായി ഒരു ഫീച്ചർ വരുന്നു. വാട്സ് ആപ്പ് ബിസിനസിലാണ് ഈ അപ്ഡേറ്റ് വരിക. ഇതോടെ ബിസിനസ് ആശയവിനിമയങ്ങൾ കുറച്ചുകൂടി എളുപ്പമാകും.
Read Also : പ്രൊഫൈൽ ഫോട്ടോയും മറച്ചുവയ്ക്കാം; പുതിയ ഫീച്ചറുമായി വാട്ട്‌സ് ആപ്പ്
ലിങ്കഡിനിലേതിന് സമാനമായ ചില പ്രീ-സെറ്റ് ഉത്തരങ്ങൾ ചാറ്റ് ബോക്സിൽ കാണാൻ സാധിക്കും. ഇതിൽ ഇഷ്ടമുള്ളതിൽ അമർത്തിയാൽ മാത്രം മതി. ഉത്തരം ടൈപ്പ് ചെയ്ത് ബുദ്ധിമുട്ടേണ്ടതില്ലെന്ന് ചുരുക്കം.
ഗ്രൂപ്പ് അഡ്മിന്മാർക്ക് കൂടുതൽ അധികാരങ്ങൾ
ഗ്രൂപ്പിലെ അംഗങ്ങൾ അയക്കുന്ന സന്ദേശങ്ങൾ അഡ്മിന് നീക്കം ചെയ്യാൻ സാധിക്കും. ഗ്രൂപ്പിലെ മോശം ചിത്രങ്ങൾ, സന്ദേശങ്ങളെല്ലാം ഇതിലൂടെ അഡ്മിന് നീക്കം ചെയ്യാം.
കമ്യൂണിറ്റീസ്
പുതിയ കമ്യൂണിറ്റികൾ അവതരിപ്പിക്കുകയാണ് വാട്ട്സ് ആപ്പ്. സുഹൃത്തുക്കളെ ക്ഷണിക്കാൻ പ്രത്യേകം ഇൻവൈറ്റ് ലിങ്കുകളെല്ലാം ഇതിന്റെ ഭാഗമായി ലഭിക്കും. സാധാരണ ഗ്രൂപ്പ് ചാറ്റുകളിൽ നിന്ന് വ്യത്യസ്തമായി കമ്യൂണിറ്റിക്കകത്ത് തന്നെ മറ്റൊരു ഗ്രൂപ്പ് തുടങ്ങാനും സാധിക്കും.
Story Highlights : whatsapp 5 new features
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here