ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ നിന്ന് എടുത്ത് ചാടുകയല്ലാതെ വേറെ വഴിയില്ലായിരുന്നു; ഓട്ടോറിക്ഷാ യാത്രയ്ക്കിടെയുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ് യുവതി

ഹരിയാനയിലെ ഗുർഗാവോണിൽ ഓട്ടോറിക്ഷാ യാത്രയ്ക്കിടെയുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ് യുവതി. വീട്ടിലേക്ക് ഓട്ടോറിക്ഷ വിളിച്ച തന്നെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചുവെന്നാണ് യുവതിയുടെ പരാതി. ഗുർഗാവോൺ സെക്ടർ 22 ൽ വച്ച് വീട്ടിൽ നിന്നും വെറും ഏഴ് മിനിറ്റ് അകലെ വച്ചാണ് യുവതിയെ തട്ടിക്കൊണ്ട് പോകാനുള്ള ശ്രമം ഉണ്ടായത്. ( woman horrifying experience )
കമ്യൂണിക്കേഷൻസ് സ്പെഷ്യലിസ്റ്റായ നിഷ്തയ്ക്കാണ് ദുരനുഭവമുണ്ടായത്.
ട്വിറ്ററിലൂടെയായിരുന്നു യുവതിയുടെ വെളിപ്പെടുത്തൽ. വീട്ടിലേക്ക് പോകുന്നതിന് പകരം തെറ്റായ വഴി സ്വീകരിച്ച് തന്നെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചുവെന്നും എത്ര പറഞ്ഞിട്ടും കേൾക്കാൻ കൂട്ടാക്കിയില്ലെന്നും യുവതി പറയുന്നു.
കുറിപ്പിന്റെ പൂർണ രൂപം കാണാം :
ഇന്നലെ എന്റെ ജീവിതത്തിലെ ഏറ്റവും പേടിപ്പെടുത്തുന്ന ദിവസമായിരുന്നു. ഇപ്പോഴും അതോർക്കുമ്പോൾ പേടിയാണ്. രാത്രി 12.30 ഓടെ വീട്ടിലേക്ക് ഓട്ടോറിക്ഷ വിളിച്ചതോടെയാണ് സംഭവത്തിന്റെ തുടക്കം. വെറും 7 മിനിറ്റ് ദൂരം മാത്രമേ വീട്ടിലേക്ക് ഉണ്ടായിരുന്നുള്ളു.
ഓട്ടോറിക്ഷയിൽ കയറിയിരുന്നു. ഭക്തിഗാനമായിരുന്നു ഓട്ടോറിക്ഷയിൽ മുഴങ്ങിയിരുന്നത്. വീട്ടിലേക്ക് പോകാനുള്ള ടി റോഡിൽ എത്തിയതോടെ വലത്ത് വശത്തേക്ക് പോകേണ്ട ഓട്ടോ ഇടത്തേക്കുള്ള റോഡ് എുത്തു. ഇതോടെ എനിക്ക് ഭയമായി. വഴി തെറ്റിയെന്ന് ഡ്രൈവറോട് പറഞ്ഞിട്ടും അയാൾ കേട്ട ഭാവം നടിച്ചില്ല. മറിച്ച് ഭക്തി ഗാനം ഉറക്കെ പാടിക്കൊണ്ടിരുന്നു.
പലതവണ അയാളുടെ ദേഹത്ത് തട്ടി ഇക്കാര്യം പറയാൻ ശ്രമിച്ചുവെങ്കിൽ അയാൾ പാട്ട് പാടുന്നത് തുടർന്ന്. 30- 40 വേഗത്തിലാണ് ഓട്ടോ ഓടിക്കൊണ്ടിരുന്നത്. ഓട്ടോയിൽ നിന്ന് എടുത്തുചാടുകയല്ലാതെ വേറെ വഴിയൊന്നും മുന്നിൽ തെളിഞ്ഞില്ല. റോഡിലേക്ക് വീണ് എല്ലുകൾ ഒടിയുന്നത് എത്രയോ ഭേതമാണെന്ന ചിന്ത മാത്രമായിരുന്നു മനസിൽ- നിഷ്ത കുറിച്ചു.
I am quite amazed I didn’t get hurt at all, just a little bit pain on my right shin. By god’s grace, I am fine. I started walking towards my sector, looking back again and again, scared to death that he might come back. I got an e rickshaw to my home then. (6/8)
— Nishtha (@nishtha_paliwal) December 20, 2021
പുറത്തേക്ക് തെറിച്ചുവീണ നിഷ്ത പരുക്കുകളോടെ രക്ഷപ്പെട്ടു. സംഭവം പൊലീസിൽ അറിയിക്കുകയും ഗുർഗാവോൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഭയത്തിനിടെ ഓട്ടോ നമ്പർ ശ്രദ്ധിക്കാൻ നിഷ്തയ്ക്ക് സാധിച്ചില്ല. സിസിടിവിയുടെ സഹായത്തോടെ ഓട്ടോ കണ്ടെത്താൻ സാധിക്കുമെന്ന വിശ്വാസത്തിലാണ് പൊലീസ്.
Story Highlights : woman horrifying experience
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here