മതപരിവർത്തന നിരോധന ബിൽ; കർണാടക നിയമസഭ ഇന്ന് ചർച്ച ചെയ്യും

മതപരിവർത്തന നിരോധന ബിൽ കർണാടക നിയമസഭ ഇന്ന് ചർച്ചചെയ്യും. ജെ ഡി എസ് പിന്തുണയോടെ നിയമനിർമ്മാണ കൗൺസിലിൽ ബിൽ പാസാക്കാനാണ് നീക്കം. ബില്ലിനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ബില്ലിനെതിരെ ബുധനാഴ്ച ബംഗളൂരുവിൽ 40ലധികം മനുഷ്യവകാശ സംഘടനകളുടെ നേതൃത്വത്തിൽ നൂറുകണക്കിനു പേരെ പങ്കെടുപ്പിച്ച് പ്രതിഷേധറാലിയും നടന്നു. ചൊവ്വാഴ്ച മതപരിവർത്തന നിരോധന ബിൽ അവതരിപ്പിച്ചപ്പോൾ പ്രതിഷേധിച്ച് കോൺഗ്രസ് സഭ നടപടികൾ ബഹിഷ്കരിച്ചിരുന്നു.
പ്രതിപക്ഷ ബഹളത്തിനിടെ, മതംമാറ്റത്തിന് സങ്കീര്‍ണമായ നടപടികളും കടുത്ത ശിക്ഷയും നിര്‍ദേശിക്കുന്ന ബില്ലാണ് സഭയില്‍ അവതരിപ്പിച്ചത്. കോണ്‍ഗ്രസ് ജെഡിഎസ് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ബില്ലിനെതിരെ പ്രതിഷേധിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്ത് നിയമം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വിവാഹത്തിന് വേണ്ടിയുള്ള മതപരിവർത്തനം നിയമ വിരുദ്ധമാണെന്ന് വ്യക്തമാക്കി അലഹബാദ് ഹൈക്കോടതി വിധി പ്രസ്താവിച്ചതിന് പിന്നാലെയാണ് കർണാടകയും നിയമം നടപ്പാക്കാൻ തീരുമാനിച്ചത്. നേരത്തെ ഉത്തർപ്രദേശ്, ഗുജറാത്ത്, മദ്ധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങൾ മതപരിവർത്തനത്തിനെതിരെ നിയമം പാസാക്കിയിരുന്നു.
Read Also : മതപരിവർത്തന നിരോധന ബിൽ; ചർച്ച നാളെ; ബെംഗളൂരുവിൽ 40 സംഘടനകളുടെ പ്രതിഷേധം
നിർബന്ധിത മതമാറ്റം നടത്തുവർക്ക് 10 വർഷം വരെ തടവ് ശിക്ഷയും ഒരു ലക്ഷം രൂപ വരെ പിഴയും നിർദ്ദേശിക്കുന്നതാണ് ബിൽ. പ്രതിപക്ഷ പാർട്ടികൾ ബില്ലിനെ ശക്തമായി എതിർത്തു. പകർപ്പ് ലഭിച്ചില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. നിർബന്ധിച്ചോ, സമ്മർദം ചെലുത്തിയോ, കബിളിപ്പിച്ചോ, വിവാഹ വാഗ്ദാനം നൽകിയോ മതപരിവർത്തനം നടത്തുന്നത് പുതിയ നിയമപ്രകാരം കുറ്റകരമായിരിക്കും. മതം മാറ്റപ്പെട്ട വ്യക്തിയുടെ കുടുംബം നൽകുന്ന പരാതി പ്രകാരം പൊലീസിന് കേസെടുക്കാം.
Story Highlights : karnataka-anti-conversion-bill
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here