Advertisement

കാസർഗോഡ് മരം കയറ്റിയ ലോറി മറിഞ്ഞു; നാല് പേർക്ക് ദാരുണാന്ത്യം

December 23, 2021
0 minutes Read

കാസർഗോഡ് പാണത്തൂരിൽ തടി ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് നാല് മരണം. മരം കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം. ആറ് പേർക്ക് പരുക്കേറ്റു. കെ ബാബു, രംഗപ്പു, എംകെ മോഹനൻ, നാരായണൻ എന്നിവരാണ് മരിച്ചത്. ഇവർ രാജപുരം, പാണത്തൂർ, കുണ്ടുപ്പള്ളി സ്വദേശികളാണ്.

അപകടത്തിൽ ലോറി തലകീഴായാണ് മറിഞ്ഞത്. ലോറിയുടെ ഡ്രൈവർ അടക്കമുള്ളവരാണ് മരിച്ചത്.ഇന്ന് വൈകീട്ട് മൂന്നരയോടെയാണ് അപകടം നടന്നത്. അപകട സമയത്ത് ലോറിയിൽ ഒൻപത് പേർ ഉണ്ടായിരുന്നു.

രാജപുരം കല്ലപ്പള്ളിയിൽ നിന്നും പാണത്തൂരിലേക്ക് പോവുകയായിരുന്നു ലോറി. ലോറിയുടെ ബ്രേക്ക് പൊട്ടിയതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. രാജപുരം പൊലീസും നാട്ടുകാരും കുറ്റിക്കോലിൽ നിന്നെത്തിയ ഫയർ ഫോഴ്സും ചേർന്നാണ് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയത്.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top