Advertisement

പിവി അൻവർ എംഎൽഎയുടെ അനധികൃത സ്വത്തിലും നികുതി വെട്ടിപ്പിലും അന്വേഷണം

December 23, 2021
2 minutes Read
Highcourt Directs Goverment to Seize P V Anwars Excess Land

പിവി അൻവർ എംഎൽഎയുടെ അനധികൃത സ്വത്തിലും നികുതി വെട്ടിപ്പിലും അന്വേഷണം. ആദായ നികുതി വകുപ്പാണ് ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്. ( probe on pv anwar mla assets )

കൊച്ചി യൂണിറ്റിലെ ഇൻവെസ്റ്റിഗേഷൻ പ്രിൻസിപ്പൽ ഡയറക്ടറുടെ മേൽനോട്ടത്തിലാണ് ആന്വേഷണം. മലപ്പുറം സ്വദേശി കെ.വി ഷാജി നൽകിയ പൊതുതാൽപ്പര്യ ഹർജിയിലാണ് ആദായ നികുതി വകുപ്പ് നിലപാട് അറിയിച്ചത്.

Read Also : സിഐക്ക് ഉന്നത ബന്ധം; സംഭവത്തിൽ രാഷ്ട്രീയ ഇടപെടലുണ്ട്: അൻവർ സാദത്ത് എംഎൽഎ

എംഎൽഎ ആദായനികുതി വകുപ്പിന് നൽകിയ രേഖകളിൽ വരുമാനമില്ലെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, തെരഞ്ഞെടുപ്പ് നാമനിർദ്ദേശ പത്രികയ്‌ക്കൊപ്പം സ്വത്ത് വിവരങ്ങൾ നൽകിയപ്പോൾ അതിൽ 207 ഏക്കർ ഭൂമി കൈവശമുള്ളതായി സത്യപ്രസ്താവന നൽകിയിരുന്നു. ഈ രേഖകൾ ചൂണ്ടിക്കാട്ടിയാണ് വിവരാവകാശ പ്രവർത്തകനായ ഷാജി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ ഇഡിക്കും ആദായ നികുതി വകുപ്പിനും നിവേദനം നൽകിയിരുന്നു പക്ഷേ നടപടിയുണ്ടായില്ലെന്നും ഹർജിയിൽ പറയുന്നു. ഈ ഹർജിയിലാണ് നിലവിലെ തീരുമാനം.

Story Highlights : probe on pv anwar mla assets

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top