രാഷ്ട്രപതിയെ അവഹേളിച്ചതിനെതിരെ നടപടിയെടുക്കണം: കെ.സുരേന്ദ്രൻ

രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലേക്ക് തിരുവനന്തപുരം മേയറുടെ വാഹനം കയറ്റാൻ ശ്രമിച്ചത് ഗൗരവകരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് അന്യവാഹനം കയറിയത് സുരക്ഷാവീഴ്ചയാണ്. മേയർക്കും കുറ്റക്കാർക്കുമെതിരെ നടപടിയെടുക്കാൻ സർക്കാർ തയ്യാറാവണെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
പ്രോട്ടോകോൾ ലംഘനം മനസിലാവാത്തത് മേയർക്ക് മാത്രമാണ്. രാഷ്ട്രപതിയുടെ കേരള സന്ദർശനത്തിൽ ഉത്തരവാദിത്വപ്പെട്ടവർ വലിയ വീഴ്ചയാണ് വരുതിയത്. അദ്ദേഹത്തിന്റെ വാഷ്റൂമിൽ വെള്ളമില്ലാത്ത സാഹചര്യം ഉണ്ടായെന്ന വാർത്ത ഞെട്ടിക്കുന്നതാണ്. കേരളത്തിന് മുഴുവൻ നാണക്കേടുണ്ടാക്കുന്ന പ്രവർത്തനമാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത്. സർക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടായ അലംഭാവത്തെ കുറിച്ച് മുഖ്യമന്ത്രി മറുപടി പറയണമെന്നും സുരേന്ദ്രൻ പറഞ്ഞു.
Story Highlights : action-should-be-taken-surendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here