Advertisement

ജനാഭിമുഖ കുർബ്ബാന തുടരും : എറണാകുളം അങ്കമാലി അതിരൂപത

December 24, 2021
1 minute Read
ernakulam angamaly qurbana

സീറോ മലബാർ സഭാ ആരാധനാക്രമ തർക്കത്തിൽ വിട്ടുവീഴ്ചയില്ലാതെ എറണാകുളം അങ്കമാലി അതിരൂപത. അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ ജനാഭിമുഖ കുർബ്ബാന തുടരുമെന്ന് അതിരൂപത മെത്രാപ്പൊലീത്തൻ വികാരി മാർ ആന്റണി കരിയിൽ വ്യക്തമാക്കി.
കുർബ്ബാനക്രമ ഏകീകരണത്തിൽ മാർപ്പാപ്പ നേരിട്ട് ഇളവ് നൽകിയെന്നാണ് വിശദീകരണം. കർദിനാളിനും മറ്റ് രൂപതാ അധ്യക്ഷൻമാർക്കും നൽകിയ വിശദീകരണ കുറിപ്പിലാണ് നിലപാട് വ്യക്തമാക്കിയത്.

സീറോ മലബാർ സഭയിലെ എല്ലാ രൂപതകളിലും പുതുക്കിയ കുർബാന രീതി നടപ്പാക്കണമെന്നും എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് പ്രത്യേക ഇളവ് നൽകിയിട്ടില്ലെന്ന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി.

Read Also : സീറോ മലബാർ സഭ ആരാധനക്രമം ഏകീകരിക്കും; പുതിയ കുർബ്ബാന ക്രമത്തിന് മാർപാപ്പയുടെ അംഗീകാരം

കുർബാനക്രമ ഏകീകരണം നടപ്പാക്കുന്നതിൽ നിന്ന് എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് ഇളവ് നൽകിയെന്ന കാര്യം മെത്രാപ്പോലീത്തൻ വികാരി മാർ ആന്റണി കരിയിൽ നേരത്തെ അറിയിച്ചത്. ജനാഭിമുഖ കുർബാന തുടരാമെന്ന് മെത്രാപ്പോലീത്തൻ വികാരി മാർ ആന്റണി കരിയിൽ വൈദീകർക്ക് നിർദ്ദേശം നൽകി. മാർപാപ്പയുടെ അനുമതിയോടെയാണ് ഇളവ് അനുവദിച്ചതെന്ന് മാർ ആൻറണി കരിയിൽ അറിയിച്ചു. എന്നാൽ വത്തിക്കാനിൽ നിന്ന് ഇളവ് നൽകിയിട്ടില്ലെന്നാണ് കർദിനാൾ നൽകുന്ന വിശദീകരണം. വ്യക്തിപരമായ താൽപര്യം മാറ്റിവച്ച് സിനഡ് തീരുമാനം നടപ്പാക്കാൻ എല്ലാവരും തയ്യാറാകണമെന്നും കർദിനാൾ അന്ന് അറിയിച്ചിരുന്നു.

എല്ലാ രൂപതകളിലും നവംബർ 28 മുതൽ ഏകീകൃത കുർബാനക്രമം നടപ്പാക്കി തുടങ്ങി.

Story Highlights : ernakulam angamaly qurbana

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top