വ്യോമസേനയുടെ മിഗ് 21 വിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു

രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ വ്യോമസേനയുടെ മിഗ് 21 യുദ്ധവിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു. വിംഗ് കമാന്‍ഡര്‍ ഹര്‍ഷിത് സിന്‍ഹയാണ് മരിച്ചത്. വ്യോമസേനയുടെ ഔദ്യോഗിക ട്വീറ്റിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
പരിശീലന പറക്കലിനിടെ ഇന്ന് വൈകുന്നേരത്തോടെയാണ് വിമാനപകടമുണ്ടായത്. സംഭവത്തില്‍ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ജയ്‌സാല്‍മീറിലെ സാം പോലീസ് സ്‌റ്റേഷനു കീഴിലുള്ള ഡെസേര്‍ട്ട് നാഷണല്‍ പാര്‍ക്ക് ഏരിയയിലാണ് മിഗ് 21 വിമാനം തകര്‍ന്നുവീണതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
This evening, around 8:30 pm, a MiG-21 aircraft of IAF met with a flying accident in the western sector during a training sortie. Further details are awaited.
— Indian Air Force (@IAF_MCC) December 24, 2021
An inquiry is being ordered.
മുന്‍ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത്, ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ ലഖ്‌വീന്ദര്‍ സിംഗ് ലിഡര്‍ എന്നിവരുള്‍പ്പെടെ 14 പേര്‍ മരിച്ച ഹെലികോപ്റ്റര്‍ അപകടത്തിന് ആഴ്ചകള്‍ക്ക് ശേഷമാണ് പുതിയ സംഭവം.
With deep sorrow, IAF conveys the sad demise of Wing Commander Harshit Sinha in the flying accident this evening and stands firmly with the family of the braveheart.
— Indian Air Force (@IAF_MCC) December 24, 2021
Read Also : മുഖ്യമന്ത്രി പിണറായി വിജയന്‍റെ പൈലറ്റ് വാഹനം അപകടത്തിൽ പെട്ടു
ഈ വര്‍ഷം മാത്രം പലതവണയായി മിഗ്21 വിമാനങ്ങള്‍ അപകടത്തില്‍പ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 1971 മുതല്‍ 2012 ഏപ്രില്‍ വരെ 482 മിഗ് വിമാനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. 171 പൈലറ്റുമാരും 39 സിവിലിയന്മാരും എട്ട് സര്‍വീസ് ഉദ്യോഗസ്ഥരും ഒരു എയര്‍ക്രൂവും അപകടങ്ങളില്‍ മരിച്ചതായാണ് കണക്ക്.
Story Highlights : IAF Plane crashed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here