Advertisement

കെ എസ് സേതുമാധവന്റെ സംസ്കാരം വൈകിട്ട് നാലിന്

December 24, 2021
1 minute Read

ചെന്നൈയിൽ അന്തരിച്ച വിഖ്യാത സംവിധായകൻ കെ എസ് സേതുമാധവന്റെ സംസ്കാരം വൈകിട്ട് നാലിന്. ലൊയോള കോളജിനു സമീപത്തെ പൊതു ശ്മശാനത്തിലാണ് സംസ്കാരം. മലയാള സിനിമാ രംഗത്തെയും സാമൂഹിക സാംസ്കാരിക രംഗത്തെയും പ്രമുഖർ സേതുമാധവന് അന്തിമോപചാരമർപ്പിച്ചു.

ഇന്ന് രാവിലെ അഞ്ച് മണിക്ക് കോടമ്പാകത്തെ വീട്ടിലായിരുന്നു 90 വയസ്സുകാരനായ സേതുമാധവൻ്റെ അന്ത്യം. മികച്ച സംവിധായകന് നിരവധി തവണ ദേശീയ പുരസ്‌കാരവും, സംസ്ഥാന പുരസ്‌കാരവും ലഭിച്ചിട്ടുണ്ട് അദ്ദേഹത്തിന്. കമൽഹാസൻ ബാലതാരമായി എത്തിയ ‘കണ്ണും കരളും’ ആണ് ആദ്യ മലയാള സിനിമ. ഓടയിൽ നിന്ന്, അനുഭവങ്ങൾ പാളിച്ചകൾ, ചട്ടക്കാരി, അഴകുള്ള സെലീന, കടൽപ്പാലം, നിത്യകന്യക എന്നിങ്ങനെ ഒട്ടനവധി സിനിമകൾ സംവിധാനം ചെയ്തു. വേനൽക്കിനാവുകൾ എന്ന സിനിമയാണ് മലയാളത്തിൽ അവസാനമായി സംവിധാനം ചെയ്ത ചിത്രം.

മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, തമിഴ്, കന്നഡ എന്നീ ഭാഷകളിലും സേതുമാധവൻ ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ചലച്ചിത്ര ലോകത്ത് നൽകിയ സമഗ്രസംഭാവനയ്ക്ക് 2009 ൽ ജെസി ഡാനിയേൽ പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്.

Story Highlights : ks sethumadhavan funeral at 8

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top