ജമ്മുകശ്മീരിലെ ഷോപ്പിയാനിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

ജമ്മുകശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഷോപ്പിയാനിലെ ചൗഗാം ഏരിയയിൽ പുലർച്ചെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. സംഭവ സ്ഥലത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്ന് കശ്മീർ സോൺ പൊലീസ് അറിയിച്ചു.
കശ്മീരിലെ അനന്തനാഗ് ജില്ലയിലും കഴിഞ്ഞ ദിവസം ഭീകരരുമായി ഏറ്റുമുട്ടൽ നടന്നിരുന്നു. ഭീകരാക്രമണങ്ങളില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനും പ്രദേശവാസിയും കൊല്ലപ്പെട്ടിരുന്നു.
അർവാനി ഏരിയയിലെ മുമൻലാൽ പ്രദേശത്തുണ്ടായ ഏറ്റുമുട്ടലിൽ ഒരു അജ്ഞാത ഭീകരൻ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇയാളുടെ പക്കൽ നിന്നും ഒരു എ-കെ 47 റൈഫിളും പിടിച്ചെടുത്തിരുന്നു.
Read Also : കശ്മീരില്‍ രണ്ട് വ്യത്യസ്ത ഭീകരാക്രമണങ്ങൾ; ഒരു പൊലീസ് ഉദ്യോഗസ്ഥനും പ്രദേശവാസിയും കൊല്ലപ്പെട്ടു
Story Highlights : jammu shopian attacks
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here