ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പടുന്നു; വർഗീയ നിലപാട് സ്വീകരിക്കുന്നത് ആർഎസ്എസ് : മുഖ്യമന്ത്രി

ഏറ്റവും വലിയ വർഗീയ നിലപാട് സ്വീകരിക്കുന്നത് ആർ എസ് എസ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അക്രമത്തിനിരയാകുന്നവരിൽ കൂടുതലും മുസ്ലിംമുകളാണ്. രാജ്യത്ത് വിവിധയിടങ്ങളിൽ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പടുന്നു. അക്രമങ്ങളെ തള്ളിപ്പറയാൻ നേതൃത്വം നൽകുന്നവർ തയ്യാറാകുന്നില്ല. മുസ്ലിം മത മൗലിക വാദത്തെ എതിർക്കുന്നത് മുസ്ലിംങ്ങൾ തന്നെയെന്നും അദ്ദേഹം പറഞ്ഞു.
ഒരു വർഗീയതയെ നേരിടാൻ മറ്റൊരു വർഗീയതയല്ല വേണ്ടത്. എസ്ഡിപിഐ യെ കൊണ്ട് ആർ എസ്എസിനും സംഘപരിവാറിനും മാത്രമാണ് ഗുണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഇതിനിടെ കോൺഗ്രസ് രാജ്യത്തിന് ബദലല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോൺഗ്രസിന്റെ തലതൊട്ടപ്പൻ തന്നെ ഹിന്ദു രാഷ്ട്രം ആവശ്യപ്പെടുന്നു. ബി ജെ പി സർവനാശം വിതയ്ക്കുന്ന സംവിധാനമെന്നും അദ്ദേഹം ആരോപിച്ചു. ബദലിന് ബദൽ നയം വേണം. സാമ്പത്തിക, വർഗീയ വിഷയങ്ങിൽ കോൺഗ്രസിന് ബദൽ നയമില്ലെന്നാണ് മുഖ്യമന്ത്രിയുടെ ആക്ഷേപം.
Read Also : ”കരുതലോടെ ക്രിസ്മസ് ആഘോഷം ”; ആശംസ നേർന്ന് മുഖ്യമന്ത്രി
അതേസമയം കെ റെയിൽ പദ്ധതി വേണ്ടെന്ന് മുഷ്ക് കാണിച്ചാൽ അംഗീകരിച്ച് നൽകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന് ആവശ്യമെങ്കിൽ പദ്ധതി നടപ്പാക്കും. ജനങ്ങളുടെ ന്യായമായ എതിർപ്പ് പരിഗണിക്കും. അല്ലാത്ത നിലപാടിനെ അംഗീകരിക്കില്ല. നവകേരളത്തിന് വേണ്ടിയാണ് കെ റെയിൽ പദ്ധതിയെന്നും വ്യക്തതയ്ക്ക് വേണ്ട കാര്യം സർക്കാർ ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Story Highlights : CM Pinarayi vijayan About RSS
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here