Advertisement

ഹീറോ ഐ ലീഗ് ഫുട്ബോൾ, ഗോകുലം കേരള എഫ്.സി – ചർച്ചിൽ ബ്രദേഴ്‌സ് പോരാട്ടം ഇന്ന് വൈകിട്ട് 4.30 മുതൽ ട്വന്റി ഫോറിൽ തത്സമയം

December 26, 2021
1 minute Read

ഹീറോ ഐ ലീഗ് ഫുട്ബോള്‍ സീസണിന് ഇന്ന് കിക്കോഫ്. ആദ്യമത്സരത്തില്‍ ഉച്ചയ്ക്ക് രണ്ട് മണിക്ക് മോഹന്‍ബഗാന്‍ ഗ്രൗണ്ടില്‍ ട്രാവു എഫ്.സി. ഇന്ത്യന്‍ ആരോസുമായി കളിക്കും. കല്യാണി സ്റ്റേഡിയത്തില്‍ അരങ്ങേറുന്ന രണ്ടാം മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്.സി. ഗോവന്‍ ശക്തികളായ ചര്‍ച്ചില്‍ ബ്രദേഴ്സിനെ നേരിടും. മത്സരം ഇന്ന് വൈകിട്ട് 4.30 മുതൽ ട്വന്റിഫോറിൽ തത്സമയം കാണാം. കൊല്‍ക്കത്തയിലെ മൂന്ന് വേദികളിലാണ് മത്സരം.

https://www.twentyfournews.com/wp-content/uploads/2021/12/WhatsApp-Video-2021-12-26-at-12.09.40.mp4

മൂന്നാം മത്സരത്തിൽ രാത്രി ഏഴ് മണിക്ക് ലീഗിലേക്ക് പുതുതായെത്തിയ രാജസ്ഥാന്‍ എഫ്.സി പഞ്ചാബ് എഫ്.സി.യെ നേരിടും. ലീഗിലെ 13 ക്ലബ്ബുകളും ആദ്യ ഘട്ടത്തില്‍ പരസ്പരം കളിക്കും. ഇതില്‍ കൂടുതല്‍ പോയന്റ് നേടുന്ന ഏഴ് ടീമുകള്‍ കിരീടത്തിനായും ബാക്കി ആറ് ടീമുകള്‍ തരംതാഴ്ത്തല്‍ ഒഴിവാക്കാനും പോരാടും. ആദ്യഘട്ടത്തില്‍ നേടിയ പോയന്റ് രണ്ടാംഘട്ട പോരാട്ടങ്ങളില്‍ പരിഗണിക്കും.

മലയാളി താരങ്ങളുടെ കരുത്തില്‍ ഐ ലീഗ് കിരീടം നിലനിര്‍ത്താനൊരുങ്ങി ഗോകുലം കേരള എഫ്.സി ഇന്നിറങ്ങും. ദേശീയ ലീഗ് കിരീടം ചരിത്രത്തിലാദ്യമായി കേരളത്തിലെത്തിച്ച ഗോകുലം ടീമില്‍ ഇത്തവണ 12 പേര്‍ മലയാളികളാണ്. കഴിഞ്ഞ സീസണില്‍ ടീമിനെ കിരീടത്തിലേക്ക് നയിച്ച ഇറ്റാലിയന്‍ യുവകോച്ച് വിന്‍സെന്‍സൊ ആല്‍ബര്‍ട്ടൊ അന്നിസയുടെ കീഴിലാണ് ടീം ഇറങ്ങുന്നത്.

കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം നടത്തിയ വയനാട് സ്വദേശി മിഡ്ഫീല്‍ഡര്‍ എമില്‍ ബെന്നിയില്‍ നിന്ന് ഇത്തവണയും ടീം ഏറെ പ്രതീക്ഷിക്കുന്നു. മുന്നേറ്റനിരയില്‍ കളിക്കുന്ന എം.എസ്. ജിതിനും പ്രതിരോധനിരയിലെ അലക്‌സ് സജിയും ആദ്യ പതിനൊന്നില്‍ ഉള്‍പ്പെടുമെന്നാണ് പ്രതീക്ഷ.

ഗോള്‍കീപ്പര്‍ പി.എ. അജ്മലിനും കൂടുതല്‍ അവസരം ലഭിച്ചേക്കും. മുഹമ്മദ് ഉവൈസ്, മുഹമ്മദ് ജാസിം, അബ്ദുള്‍ ഹക്കു, വി.എസ്. ശ്രീക്കുട്ടന്‍, ഷഹജാസ് തെക്കന്‍ (ഡിഫന്റര്‍), കെ. അഭിജിത് (മിഡ്ഫീല്‍ഡര്‍), താഹിര്‍ സമാന്‍, ടി.പി. സൗരവ് (ഫോര്‍വേഡ്) എന്നിവരാണ് ടീമിലെ മറ്റ് മലയാളി താരങ്ങള്‍. പുതിയ സ്‌ട്രൈക്കര്‍ ഘാനയുടെ റഹീം ഉസ്മാനു മികച്ച ഫോമിലാണ്. ഐ.എഫ്.എ. ഷീല്‍ഡില്‍ ഉസ്മാനു അഞ്ച് ഗോള്‍ നേടിയിരുന്നു.

Story Highlights : Hero-i-league-live-from-24news-today-gokulam fc-churchil brothers-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top