Advertisement

ശിശുദിനം മാറ്റണമെന്ന ആവശ്യവുമായി ബിജെപി എംപി

December 27, 2021
1 minute Read

ശിശുദിനം മാറ്റണമെന്ന ആവശ്യവുമായി ബിജെപി എംപിയായ പർവേഷ് വർമ. പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനമായ നവംബർ 14 ആണ് രാജ്യത്ത് ശിശുദിനമായി ആചരിച്ചുവരുന്നത്. സിഖ് മതാചാര്യനായ ഗുരു ഗോബിന്ദ് സിങ്ങിന്റെ നാല് മക്കൾ രക്തസാക്ഷികളായ ഡിസംബർ 26ലേക്ക് ശിശുദിനം മാറ്റണമെന്നാണ് ആവശ്യം.(Childrens day)

‘ചെറിയ പ്രായത്തിൽ തന്നെ മതസംരക്ഷണത്തിനു വേണ്ടി ജീവത്യാഗം ചെയ്ത ഗുരു ഗോബിന്ദ് സിങ്ങിന്റെ നാല് മക്കളാണ് ശിശുദിനത്തിന്റെ യഥാർത്ഥ അവകാശികൾ. സാഹിബ്‌സാദ സൊറാവർ സിങ്, സാഹിബ്‌സാദ ഫതെഹ് സിങ് എന്നിവർക്ക് അവരുടെ രക്തസാക്ഷിദിനത്തിൽ ആദരം രേഖപ്പെടുത്തുന്നു’-പർവേഷ് വർമ ട്വീറ്റ് ചെയ്തു.

Read Also : “എനിക്ക് ഏറ്റവും പ്രിയപ്പെട്ട, ചെയ്തതിൽ അഭിമാനം തോന്നിയ സിനിമ ഇതാണ്”; ക്രിസ്മസ് ദിനത്തിൽ പ്രേക്ഷകർക്കൊപ്പം വിനയ് ഫോർട്ട്

വിഷയം താൻ ഇതിനുമുൻപും ഉന്നയിച്ചതാണെന്നും ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതുമെന്നും പർവേഷ് വർമ പറഞ്ഞു. പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപി നേതാവിന്റെ അഭിപ്രായപ്രകടനത്തിന് കൂടുതൽ പ്രാധാന്യമുണ്ട്.

Story Highlights : bjp-mp-wants-childrens-day-shifted-to-dec-26-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top