സിവിസിയുടെ പന്തയക്കമ്പനി; അഹ്മദാബാദ് ഫ്രാഞ്ചൈസിയിൽ തീരുമാനം ഉടൻ

ഐപിഎലിലെ പുതിയ ടീമുകളിൽ ഒന്നായ അഹ്മദാബാദ് ഫ്രാഞ്ചൈസിയുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുകയാണ്. ഉടമകളായ സിവിസി ക്യാപിറ്റൽസിന് സ്വന്തമായി പന്തയക്കമ്പനി ഉള്ളതിനാൽ അവർക്ക് ഫ്രാഞ്ചൈസി നൽകാൻ കഴിയുമോ ഇല്ലയോ എന്നതിൽ ഇനിയും തീരുമാനമായിട്ടില്ല. ഇക്കാര്യത്തിൽ പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മുൻ സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് കെഎസ് രാധാകൃഷ്ണൻ്റെ നേതൃത്വത്തിലുള്ള സംഘത്തെ നിയമിച്ചിരുന്നു. സംഘം ഇപ്പോൾ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നാണ് ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്യുന്നത്. അങ്ങനെയെങ്കിൽ ഉടൻ ഇക്കാര്യത്തിൽ തീരുമാനമായേക്കും. (panel submits CVC IPL)
സിവിസി ക്യാപിറ്റൽസിന് ഫ്രാഞ്ചൈസി നടത്താൻ തടസമില്ലെന്ന് രാധാകൃഷ്ണൻ പാനൽ റിപ്പോർട്ട് നൽകിയതായി ക്രിക്ക്ബസ് പറയുന്നു. റിപ്പോർട്ട് ഇനി ബിസിസിഐക്ക് സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്യാം. പക്ഷേ, സിവിസിക്ക് ഫ്രാഞ്ചൈസി നൽകുന്നതിൽ തടസങ്ങൾ ഉണ്ടാവില്ല എന്നാണ് വിവരം.
Read Also : ഐപിഎൽ മെഗാ ലേലം ഫെബ്രുവരി 12, 13 തീയതികളിലെന്ന് റിപ്പോർട്ട്
ബ്രിട്ടണിലാണ് സിവിസി ക്യാപിറ്റൽസിന് പന്തയക്കമ്പനി ഉള്ളത്. ബ്രിട്ടണിൽ പന്തയം നിയമവിരുദ്ധമല്ല. ഇതാണ് സിവിസി ക്യാപിറ്റൽസ് മുന്നോട്ടുവെക്കുന്ന വാദം. സ്കൈ ബെറ്റിങ് ആൻഡ് ഗെയിമിങ് എന്ന കമ്പനിയെപ്പറ്റിയുള്ള ചർച്ചകൾക്കായി സിവിസി ക്യാപിറ്റൽസ് പാർട്ണേഴ്സ് പ്രതിനിധികൾ ഇന്ത്യയിലേക്കും ദുബായിലേക്കും യാത്ര ചെയ്തിരുന്നു. പലതവണ ബിസിസിഐ പ്രതിനിധികളുമായി ഇവർ കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഇനിയും ഇക്കാര്യത്തിൽ തീരുമാനം ആയിട്ടില്ലെന്നും വരും ദിവസങ്ങളിൽ ഒരു തവണ കൂടി ഇരു സംഘങ്ങളും കൂടിക്കാഴ്ച നടത്തി തീരുമാനം എടുക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പുതിയ ടീമുകൾക്കായുള്ള ലേലത്തിൽ 7090 കോടി രൂപയോടെ ആർപിഎസ്ജിയാണ് ഏറ്റവും ഉയർന്ന ടെൻഡർ സമർപ്പിച്ചത്. 5600 കോടി രൂപയുടെ ടെൻഡർ സമർപ്പിച്ച സിവിസി രണ്ടാമത് എത്തി.
കോഴ വിവാദത്തെ തുടർന്ന് രാജസ്ഥാൻ റോയൽസിനെയും ചെന്നൈ സൂപ്പർ കിംഗ്സിനെയും വിലക്കിയിരുന്ന രണ്ട് സീസണുകളിൽ സഞ്ജീവ് ഗോയങ്കയുടെ ആർപിഎസ്ജി ഗ്രൂപ്പിന് ഐപിഎൽ ടീം ഉണ്ടായിരുന്നു. പൂനെ ആസ്ഥാനമാക്കിയുള്ള റൈസിങ് പൂനെ സൂപ്പർ ജയൻ്റ് ആയിരുന്നു ആർപിഎസ്ജി ഗ്രൂപ്പിൻ്റെ ടീം. രാജസ്ഥാനും ചെന്നൈയും തിരികെ എത്തിയതോടെ ഈ ടീം ഇല്ലാതായി. ഫോർമുല 1ൻ്റെ ഉടമസ്ഥരായിരുന്ന ഇക്വിറ്റി ഫേം സിവിസി ക്യാപിറ്റൽ പാർട്ണേഴ്സ് സ്റ്റാർക്ക് ഗ്രൂപ്പ്, സ്കൈ ബെറ്റിങ് ആൻഡ് ഗെയിമിങ് തുടങ്ങിയ കമ്പനികളുടെയും ഉടമകളാണ്.
Story Highlights : panel submits report CVC IPL
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here