കിഴക്കമ്പലം ആക്രമണം; 10 പേരെ ഇന്ന് കോടതിയിൽ ഹാജരാക്കും, അതിഥി തൊഴിലാളികളുടെ സമൂഹ മാധ്യമങ്ങളിലെ ഇടപെടലുകൾ നിരീക്ഷിക്കും

കിഴക്കമ്പലം ആക്രമണ കേസിൽ ഇന്നലെ അറസ്റ്റിലായ പത്ത് പേരെ ഇന്ന് കോടതിയിൽ ഹാജരാക്കും. കേസിൽ ഇതുവരെ അറസ്റ്റിലായത് 174 പേരാണ്. അതിഥി തൊഴിലാളികളുടെ സമൂഹ മാധ്യമങ്ങളിലൂടെയുള്ള ഇടപെടലുകളും നിരീക്ഷിക്കാൻ ഒരുങ്ങിയിരിക്കുകയാണ് പൊലീസ്. ഡി ജി പി വിളിച്ച ഉന്നതതല യോഗത്തിലെ നിർദേശത്തെ തുടർന്നാണ് നടപടി.
കിഴക്കമ്പലം സംഭവത്തിലെ യഥാർത്ഥ കാരണം കണ്ടെത്തുമെന്ന് പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി. മദ്യത്തിനൊപ്പം പ്രതികൾ ഏതൊക്കെ ലഹരിവസ്തുക്കൾ ഉപയോഗിച്ചുവെന്നതിലും വ്യക്തത വരുത്തും. സംഭവത്തിൽ പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥർക്ക് ചികിത്സ ചിലവ് സർക്കാർ ലഭ്യമാകാത്തതിൽ വിർമശനം ഉയർന്നതോടെ ചിലവ് ഏറ്റെടുക്കാൻ ഡിജിപി നിർദേശം നൽകിയിട്ടുണ്ട്.
Read Also : കിറ്റക്സ് വിഷയത്തിൽ വീഴ്ച സർക്കാരിൻ്റേത്; കെ റെയിൽ പച്ചയായ തട്ടിപ്പാണെന്നും കെ സുരേന്ദ്രൻ
ആക്രമണത്തിന് പ്രേരണയായ സാഹചര്യങ്ങൾ കണ്ടെത്തുകയാണ് പൊലീസ്. കരോൾ നടത്തുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ എല്ലാത്തിന്‍റെയും തുടക്കം. എന്നാൽ ഈ രീതിയിലുള്ള പ്രകോപനത്തിന് മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ഇതിനായി തൊഴിലാളികളുടെയും നാട്ടുകാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തും. കൂടുതൽ ദൃശ്യങ്ങൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
Story Highlights : kizhakkambalam attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here