Advertisement

സിപിഐഎം ജില്ലാ സമ്മേളനം: മലപ്പുറം, പത്തനംതിട്ട ജില്ലാ സെക്രട്ടറിമാർ തുടരും

December 29, 2021
1 minute Read

സി.പി.എം പത്തനംതിട്ട, മലപ്പുറം ജില്ലാ സെക്രട്ടറിമാരായി കെ.പി ഉദയഭാനു, ഇ.എൻ മോഹൻദാസ് എന്നിവർ തുടരും. ആരോഗ്യ മന്ത്രി വീണാ ജോർജിനെ സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. വീണാ ജോർജിന് പുറമെ പിലിപ്പോസ് തോമസ് (ഇരവിപേരൂർ),പി.ബി.സതീഷ് കുമാർ( കോഴഞ്ചേരി),എസ്.മനോജ് ( അടൂർ), ലസിത നായർ (പന്തളം) എന്നിവരാണ് ജില്ലാ കമ്മിറ്റിയിലെ പുതുമുഖങ്ങൾ.

പത്ത് ജില്ലാ സെക്രട്ടെറിയറ്റ് അംഗങ്ങളെയും തെരഞ്ഞെടുത്തു. ജില്ലാ സെക്രട്ടെറിയറ്റിൽ നിന്ന് ടി.കെ.ജി നായരെ ഒഴിവാക്കി. ജില്ലാ കമ്മിറ്റിയുടെ അംഗസംഖ്യ 34 ആയി ഉയർത്തുകയും ചെയ്തു.

മലപ്പുറം ജില്ല കമ്മിറ്റി അംഗങ്ങളുടെ എണ്ണം 34 ൽ നിന്ന് 38 ആയി ഉയർത്തി. എട്ടു പുതുമുഖങ്ങളെ കൂടി കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തിട്ടുണ്ട്. അച്ചടക്ക നടപടി നേരിട്ട പെരിന്തൽമണ്ണയിലെ വി. ശശികുമാറിനെയും സി.ദിവാകരനെയും മലപ്പുറം ജില്ലാ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തിട്ടുണ്ട്.

Story Highlights : mlpm-and-pta-district-secretaries-will-continue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top