ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വീണ്ടും ശീതതരംഗത്തിന് സാധ്യത

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വീണ്ടും ശീതതരംഗത്തിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബിഹാറിൽ ഇന്നും നാളെയും ശീതതരംഗം ശക്തമായിരിക്കും. ( north india cold wave alert )
രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, സംസ്ഥാനങ്ങളിൽ ജനുവരി രണ്ട് വരെ ശീതതരംഗസാധ്യതയുണ്ട്. കനത്ത മൂടൽമഞ്ഞും രൂപപ്പെടും. ഇടിമിന്നലോടെയുള്ള നേരിയ മഴയും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പെയ്യുമെന്നാണ് പ്രവചനം.
അതേസമയം ഡൽഹിയിലെ താപനില 9.4 ഡിഗ്രിയായി കുറഞ്ഞു.ഡൽഹിയിൽ മൂടിയ കാലാവസ്ഥതുടരുമെന്നും ചാറ്റൽമഴക്ക് സാധ്യതയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Read Also : ഉത്തരേന്ത്യയിൽ ശീതതരംഗം അവസാനിച്ചു; കഠിനതണുപ്പിന് നേരിയ ശമനം
ഈ മാസം 20ന് ഡൽഹിയിൽ താപനില 4.6 ഡിഗ്രി വരെ രേഖപ്പെടുത്തിയിരുന്നു. ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും അതി ശൈത്യത്തിലേക്ക് എത്തിയിരുന്നു. രാജസ്ഥാനിൽ രേഖപ്പെടുത്തിയ കുറഞ്ഞ താപ നില 2.6 ഡിഗ്രിയായിരുന്നു. പഞ്ചാബിലും ഹരിയാനയിലും താപനില ഒരു ഡിഗ്രിയിലും താഴെയാണ് അന്ന് രേഖപ്പെടുത്തിയിരുന്നത്. അമൃത്സറിൽ രേഖപ്പെടുത്തിയ താപ നില മൈനസ് 0.5 ഡിഗ്രിയായിരുന്നു.
Story Highlights : north india cold wave alert
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here