ഗ്രീസ്മാൻ അടക്കം അഞ്ച് അത്‌ലറ്റികോ മാഡ്രിഡ് താരങ്ങൾക്ക് കൊവിഡ്

സ്പാനിഷ് ക്ലബ് അത്‌ലറ്റികോ മാഡ്രിഡിലെ അഞ്ച് താരങ്ങൾക്ക് കൊവിഡ്. പരിശീലകൻ ഡിയേഗോ സിമിയോണിയും സൂപ്പർ താരം അൻ്റോയിൻ ഗ്രീസ്മാനും അടക്കമുള്ളവർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരൊക്കെ ഐസൊലേഷനിലാണെന്ന് ക്ലബ് അറിയിച്ചു. നേരത്തെ, റയൽ മാഡ്രിഡ്, ബാഴ്സലോണ താരങ്ങൾക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു.
സിമിയോണി, ഗ്രീസ്മാൻ എന്നിവർക്കൊപ്പം കോക്കെ, ഹെക്ടർ ഹെരേര, ജാവോ ഫെലിക്സ് എന്നീ താരങ്ങൾക്കും കൊവിഡ് പോസിറ്റീവാണ്.
റയൽ മാഡ്രിഡ് നിരയിൽ 12 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വിനീഷ്യസ് ജൂനിയർ, തിബോ ക്വർട്ട, ഫെഡറിക്കോ വാൽവെർദെ, എഡ്വാർഡോ കാമവിങ്ങ, ലൂക്ക ജോവിച് എന്നിവർക്ക് ഇന്ന് കൊവിഡ് പോസിറ്റീവായി. ഗാരെത് ബെയ്ൽ, മാർക്കോ അസെൻസിയോ, ആൻഡ്രി ലുനിൻ, റോഡ്രിഗോ, ലുക്കാ മോഡ്രിച്, മാഴ്‌സെലോ എന്നിവർക്ക് ഏതാനും ദിവസങ്ങൾക്കു മുൻപ് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
ബാഴ്സയുടെ 9 താരങ്ങൾക്കാണ് ഇതുവരെ കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ക്ലെമെൻ്റ് ലെങ്‌ലെറ്റ്, ഡാനിയൽ ആൽവസ്, ജോർഡി ആൽബ, സെർജീഞ്ഞോ ഡെസ്റ്റ്, ഫിലിപ്പെ കുട്ടീഞ്ഞോ, അബ്ദെ എസൽസൗലി എന്നിവർക്ക് ഇന്ന് കൊവിഡ് ബാധിച്ചു. ഉസ്മാൻ ഡെംബലെ, സാമുവൽ ഉംറ്റിറ്റി, ഗാവി എന്നിവർക്ക് നേരത്തെ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.
Story Highlights : 5 atletico madrid players covid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here