Advertisement

പ്രതിഷേധം ശക്തമാക്കി ഡോക്ടർമാർ, ജനുവരി 18 മുതൽ കൂട്ട അവധി; കെ.ജി.എം.ഒ.എ

December 30, 2021
1 minute Read

ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെ സർക്കാർ ഡോക്ടർമാർ നടത്തുന്ന നിൽപ്പ് സമരം 23 ദിവസം പിന്നിട്ടു. സർക്കാർ തുടരുന്ന അവഗണനക്കെതിരെ കെ.ജി.എം.ഒ.എ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ്. ആദ്യഘട്ടത്തിൽ ജനുവരി 4 ന് സെക്രട്ടേറിയറ്റ് മാർച്ചും ധർണയും സംഘടിപ്പിക്കും. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ ജനുവരി 18 മുതൽ കൂട്ട അവധി എടുത്ത് പ്രതിഷേധിക്കുമെന്ന് കെ.ജി.എം.ഒ.എ അറിയിച്ചു. സമരത്തിൽ നിന്ന് അത്യാഹിത അടിയന്തര വിഭാഗങ്ങളെയും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെയും ഒഴിവാക്കും.

Story Highlights : doctors-intensified-protests

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top