വിഭാഗീയത വോട്ടുചര്‍ച്ചയ്ക്ക് കാരണമായി; കൊല്ലം ജില്ലാ സമ്മേളനത്തില്‍ സിപിഐക്കെതിരെ സിപിഐഎം

കൊല്ലം ജില്ലാ സമ്മേളനത്തില്‍ സിപിഐക്കെതിരെ സിപിഐഎമ്മിന്റെ റിപ്പോര്‍ട്ട്. കൊല്ലത്ത് സിപിഐയിലെ വിഭാഗീയത ഇടതുമുന്നണിയിലെ വോട്ട് ചോര്‍ച്ചയ്ക്ക് പ്രധാന കാരണമായെന്നാണ് ആരോപണം. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ മുതിര്‍ന്ന നേതാക്കള്‍ വരുത്തിയെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്.
സിപിഐഎം ജില്ലാ സമ്മേളനത്തില്‍ എസ് സുദേവന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് സിപിഐക്കെതിരെ വിമര്‍ശനമുള്ളത്. ഇടതുമുന്നണി മത്സരിച്ച മണ്ഡലങ്ങളിലെല്ലാം കാര്യമായ വോട്ട് ചോര്‍ച്ച തെരഞ്ഞെടുപ്പിലുണ്ടായി, സിപിഐ സ്ഥാനാര്‍ത്ഥി മത്സരിച്ച കരുനാഗപ്പള്ളിയിലെ തോല്‍വി അപമാനമായെന്നും റിപ്പോര്‍ട്ടിലുണ്ട്.
നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചടയമംഗലം മണ്ഡലത്തിലുള്‍പ്പെടെ സിപിഐയില്‍ രൂക്ഷമായ വിഭാഗീയത നിലനിന്നിരുന്നു. ഇത് സംബന്ധിച്ച പരസ്യമായ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. നേരത്തെ ചാത്തന്നൂരിലെ എല്‍ഡിഎഫിന്റെ വോട്ടുകള്‍ ബിജെപിയിലേക്ക് പോയെന്ന സിപിഐയുടെ റിപ്പോര്‍ട്ടിന് മറുപടി കൂടിയാണ് സിപിഐഎം റിപ്പോര്‍ട്ട്.
Read Also : സർക്കാരിനോട് ആറ് ചോദ്യങ്ങളുമായി രമേശ് ചെന്നിത്തല; ഗവർണർ പറഞ്ഞത് ഗൗരവമുള്ള കാര്യങ്ങൾ
സിപിഐക്കെതിരായ വിമര്‍ശനത്തിനൊപ്പം ആത്മവിമര്‍ശനവും സിപിഐഎം റിപ്പോര്‍ട്ടിലുണ്ട്. എം. മുകേഷിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ഉള്‍പ്പെടെയുണ്ടായ ആശയക്കുഴപ്പം ജില്ലയില്‍ തിരിച്ചടിയായി. ഇരവിപുരത്ത് ഒഴികെയുള്ള മുഴുവന്‍ മണ്ഡലങ്ങളിലും വലിയ രീതിയില്‍ വോട്ടുചര്‍ച്ചയുണ്ടായി, മൃഗീയ ഭൂരിപക്ഷമുണ്ടായിരുന്ന കൊട്ടാരക്കരയിലെ വോട്ടുചോര്‍ച്ചയും ചടയമംഗലത്തെ വോട്ടുചോര്‍ച്ചയും ഗൗരവമായി കാണണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Story Highlights : cpim cpi, kollam, LDF
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here