Advertisement

നിയന്ത്രണമില്ലാത്ത വിധത്തിലാണ് ചിലയിടങ്ങളിൽ പൊലീസ് ഇടപെടൽ; സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനത്തിൽ വിമർശനം

January 1, 2022
1 minute Read

സിപി ഐ എം പാലക്കാട് ജില്ലാ സമ്മേളനത്തിൽ പൊലീസ് സമീപനത്തിനെതിരെ വിമർശനം. സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന സമീപനങ്ങൾ പൊലീസിൽ നിന്നുണ്ടാകുന്നു. നിയന്ത്രണമില്ലാത്ത വിധത്തിലാണ് ചിലയിടങ്ങളിൽ പൊലീസ് ഇടപെടലെന്ന് പ്രതിനിധികൾ അഭിപ്രായപ്പെട്ടു.

സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനത്തില്‍ പൊതുചര്‍ച്ച തുടരുകയാണ്. വിവിധ ഏരിയാ സമ്മേളനങ്ങളിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട് രൂക്ഷ വിമര്‍ശനമാണ് പ്രതിനിധികള്‍ കഴിഞ്ഞ ദിവസം നടന്ന പൊതുചര്‍ച്ചയില്‍ ഉന്നയിച്ചത്. ചെര്‍പ്പുളശ്ശേരിയില്‍ ഏരിയ സെക്രട്ടറിയടക്കം 13 കമ്മിറ്റിയംഗങ്ങളെ പരാജയപ്പെടുത്തിയതില്‍ പാര്‍ട്ടി തലത്തില്‍ അന്വേഷണം വേണമെന്നാണ് ഉയരുന്ന പ്രധാന ആവശ്യം.

Read Also : സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനം; പൊതുചര്‍ച്ച ഇന്നും തുടരും

ചെര്‍പ്പുളശ്ശേരി, കൊല്ലങ്കോട് തുടങ്ങിയ ഏരിയകളില്‍ ഔദ്യോഗിക പാനലിലെ പരാജയപ്പെടുത്തിയതിന് പിന്നില്‍ സംഘടിതമായ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടന്നുവെന്നാണ് പ്രതിനിധികളുടെ ആരോപണം. അതേസമയം നാളെയാണ് പുതിയ ജില്ലാ കമ്മിറ്റിയുടെയും സെക്രട്ടറിയുടെയും തെരഞ്ഞെടുപ്പ് നടക്കുക. എന്‍.എന്‍ കൃഷ്ണദാസ്, വികെ ചന്ദ്രന്‍, വി.ചെന്താമരാക്ഷന്‍, ഇന്‍.എന്‍ സുരേഷ് ബാബു എന്നിവരാണ് സെക്രട്ടറി സ്ഥാനത്തേക്കുള്ള പട്ടികയിലുള്ളത്.

Story Highlights : cpim palakkad district meeting- police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top