ഭരിക്കുന്ന സർക്കാരുമായി സഹകരിക്കും; നിലപാട് വ്യക്തമാക്കി സമസ്ത

രാഷ്ട്രീയ പാർട്ടിയുമായുള്ള ബന്ധത്തിൽ നിലപാട് വ്യക്തമാക്കി സമസ്ത. ഭരിക്കുന്ന സർക്കാരുമായി സഹകരിച്ച് പോകുകയെന്നതാണ് സമസ്തയുടെ നിലപാട്. എതിർക്കേണ്ട കാര്യങ്ങൾ എതിർത്ത പാരമ്പര്യവുമുണ്ട്. ചില രാഷ്ട്രീയ സംഘടനയുമായി ശക്തമായ ബന്ധമുണ്ടെന്നും അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.
രാഷ്ട്രീയ പാർട്ടികൾ വ്യക്തമായ ലക്ഷ്യങ്ങളോടെയാണ് പ്രവർത്തിക്കുന്നത്. എന്നാലത് സമസ്തയുടെ ലക്ഷ്യമ. തനിക്കെതിരെയുള്ള ആക്ഷേപങ്ങൾക്ക് പുല്ലു വിലയാണ് കൽപ്പിക്കുന്നത്. വധഭീഷണിയിൽ ഒരു രാഷ്ട്രീയ പാർട്ടിക്കെതിരെയും പരാതി നൽകിയിട്ടില്ലെന്നും ജിഫ്രി തങ്ങൾ കൂട്ടിച്ചേർത്തു. സമസ്തയുടെ മലപ്പുറം ജില്ല സുവർണ ജൂബിലി സമാപന സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Story Highlights : samastha-political-stand
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here