വഖഫ് വിഷയം, തുടർ സമരത്തിനൊരുങ്ങി മുസ്‍ലിം ലീഗ്; മുഖ്യമന്ത്രിയുൾപ്പെടെ സിപിഐഎം നേതാക്കളുടെ വിമർശനവും ചർച്ചയാകും

വഖഫ് നിയമന വിഷയത്തിൽ തുടർ സമരത്തിനൊരുങ്ങി മുസ്‍ലിം ലീഗ്. സമര പരിപാടികൾ ആസൂത്രണം ചെയ്യാൻ ഇന്ന് മലപ്പുറത്ത് നേതൃയോഗം ചേരും. കോഴിക്കോട്ടെ വഖഫ് സംരക്ഷണ റാലി വൻ വിജയമെന്ന് വിലയിരുത്തിയാണ് തുടർ പ്രക്ഷോഭങ്ങൾക്ക് മുസ്‍ലിം ലീഗ് ഒരുങ്ങുന്നത്. മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെ സിപിഐഎം നേതാക്കളുടെ നിരന്തര ലീഗ് വിമർശനവും യോഗത്തിൽ ചർച്ചയാകും.
Read Also : ‘സൂപ്പർ ഹീറോ’ ടൊവി @ 2022
മുഖ്യമന്ത്രി വാക്കാൽ നൽകിയ ഉറപ്പിനപ്പുറം സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ല എന്നതും രണ്ടാം ഘട്ട സമരത്തിന്റെ ആവശ്യകതയായി ലീഗ് വിലയിരുത്തുന്നുണ്ട്. നിയമസഭ പാസാക്കിയ നിയമം സഭയിൽ തന്നെ പിൻവലിക്കണമെന്നാണ് ലീഗിന്റെ ആവശ്യം.
സമസ്ത അടക്കം എല്ലാ മുസ്‍ലിം സംഘടനകൾക്കും സ്വീകാര്യമായ രീതിയിലുള്ള രണ്ടാം ഘട്ട സമരമാണ് നേതൃത്വത്തിന്റെ ലക്ഷ്യം.നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയിൽ ഉപസമിതി റിപ്പോർട്ട് വിലയിരുത്തിയുള്ള നടപടികളും മറ്റ് രാഷ്ട്രീയ വിഷയങ്ങളും യോഗത്തിൽ ചർച്ചയാകും.
Story Highlights : muslimleague- waqf-issue-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here