ജീവനക്കാരന്റെ തലയിൽ തേങ്ങ കൊണ്ട് അടിച്ച് പരുക്കേല്പിച്ചു; ശബരിമല സന്ദർശനത്തിന് എത്തിയ ആൾ പിടിയിൽ

ശബരിമല താത്കാലിക ജീവനക്കാരനെ തേങ്ങ കൊണ്ട് തലയ്ക്കടിച്ച് പരുക്കേല്പിച്ചയാൾ പിടിയിൽ. തമിഴ്നാട് തിരുനെൽവേലി സ്വദേശി ശ്രീറാം (32) എന്നയാളെയാണ് പമ്പ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് സന്നിധാനം പൊലീസിനു കൈമാറി. താത്കാലിക ജീവനക്കാരനായ കോഴിക്കോട് ഉള്ള്യേരി സ്വദേശി ബിനീഷിനെയാണ് ഇയാൾ ആക്രമിച്ചത്.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ഒന്നരയോടെ മാളികപ്പുറം നടയ്ക്ക് സമീപമായിരുന്നു സംഭവം. ഒരു മണിക്ക് നട അടച്ചതിനെ തുടർന്ന് ബിനീഷും മറ്റ് തൊഴിലാളികളും ചേർന്ന് പരിസരവും കഴുകി വൃത്തിയാക്കുകയായിരുന്നു. ഇതിനിടെയാണ് ഒരു സംഘം ആളുകൾ ദർശനത്തിനായി എത്തിയത്. മാളികപ്പുറത്തേക്ക് കടക്കാൻ ശ്രമിച്ച ഇവരെ ബിനീഷ് തടയുകയും ശുചീകരണ പ്രവർത്തനം കഴിഞ്ഞ് മാത്രമേ ദർശനം നടത്താൻ സാധിക്കൂ എന്ന് അറിയിക്കുകയും ചെയ്തു. ഇതിൽ ക്ഷുഭിതനായ ഒരാൾ ബിനീഷിന്റെ തലയ്ക്ക് തേങ്ങ കൊണ്ട് അടിക്കുകയായിരുന്നു. ആക്രമണത്തിൽ പരുക്കേറ്റ ബിനീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ശ്രീറാമിനെ അറസ്റ്റ് ചെയ്തത്.
Story Highlights : coconut attack sabarimala one arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here