Advertisement

തലസ്ഥാനത്ത് ഗുണ്ടാ വിളയാട്ടം; നാലംഗ സംഘം വീടുകളിൽ കയറി ഭീഷണി മുഴക്കി

January 5, 2022
1 minute Read

തിരുവനന്തപുരം പള്ളിപ്പുറത്ത് പിടികിട്ടാപ്പുള്ളിയുടെ നേതൃത്വത്തിൽ ഗുണ്ടാ വിളയാട്ടം. നാല് പേരടങ്ങുന്ന സംഘം വീടുകളിൽ കയറി ആയുധം കാണിച്ച് ഭീഷണി മുഴക്കി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഷാനുവിന്റെ നേതൃത്വത്തിലാണ് അതിക്രമം നടത്തിയത്.

Read Also :നടിയെ ആക്രമിച്ച കേസ്; വിചാരണ നീട്ടണമെന്ന് സർക്കാർ സുപ്രിംകോടതിയിൽ

മംഗലപുരം സ്വർണ കവർച്ച കേസിലെ പ്രതിയാണ് ഷാനു. ഈ കേസില്‍ പൊലീസ് അന്വേഷിച്ച് നടക്കുന്നതിനിടെയാണ് ഷാനുവും സംഘവും വീണ്ടും ആക്രമണം നടത്തിയത്. സ്വർണവ്യാപാരിയുടെ കാർ തടഞ്ഞ് മുളക് പൊടി എറിഞ്ഞതിന് ശേഷം വെട്ടിപ്പരിക്കേൽപിച്ച് നൂറ് പവനോളം കവരുകയായിരുന്നു. മംഗലപുരം ദേശീയപാതയിൽ പള്ളിപ്പുറത്ത് ടെക്നോ സിറ്റിക്ക് സമീപം കഴിഞ്ഞ വര്‍ഷം ഏപ്രിൽ ഒമ്പതിനായിരുന്നു സംഭവം.

Story Highlights : Gunda Attack in pallippuram ,tvm

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top