തോക്ക് കൈവശം വച്ചതിന് അറസ്റ്റിലായ കെഎസ്ബിഎ തങ്ങളുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ നൽകും

തോക്ക് കൈവശം വച്ചതിന് അറസ്റ്റിലായ കോൺഗ്രസ് നേതാവ് കെഎസ്ബിഎ തങ്ങളുടെ ജാമ്യാപേക്ഷ ഇന്ന് കോയമ്പത്തൂർ മജിസ്ട്രേറ്റ് കോടതിയിൽ നൽകും. ഇന്നലെ കോടതി തങ്ങളെ റിമാൻഡ് ചെയ്തിരുന്നു. പൊള്ളാച്ചി സബ് ജയിലിലേക്കാണ് ഇന്നലെ കെഎസ്ബിഎ തങ്ങളെ മാറ്റിയത്.
ഇന്നലെ രാവിലെയാണ് തോക്കും തിരകളും കൈവശം വച്ചതിന് കോയമ്പത്തൂർ വിമാനത്താവളത്തിൽ വച്ച് കെഎസ്ബിഎ തങ്ങൾ പിടിയിലായത്. പിന്നീട് പീളൈമേട് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. തോക്കിൻറെ പഴക്കം, ഉപയോഗയോഗ്യമാണോ എന്നതടക്കം കണ്ടെത്താൻ തോക്ക് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. തോക്കിന് എൺപത് വർഷത്തിലേറെ പഴക്കമുണ്ടെന്നും തോക്കുണ്ടായിരുന്ന ബാഗ് മാറിയെടുത്തതാണെന്നുമാണ് തങ്ങളുടെ മൊഴി. മതിയായ രേഖകളില്ലാതെ ആയുധം കൈവശം വച്ചെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്.
Story Highlights : ksba thangal bail plea
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here