ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ലൈക്ക് നേടിയ ചിതം ‘മുട്ട’; തകർത്തത് കെയിലി ജെന്നറുടെ റെക്കോർഡ്

ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ലൈക്ക് നേടിയ ചിത്രമെന്ന റെക്കോർഡ് ഒരു മുട്ടയ്ക്കാണ്. ‘വേൾഡ് റെക്കോർഡ് എഗ്ഗ്’ എന്ന ഹാൻഡിലിൽ പങ്കുവച്ച മുട്ടയുടെ ചിത്രമാണ് ഗിന്നൽ ബുക്കിൽ ഇടം നേടിയത്. നടിയും മോഡലുമായ കെയ്ലി ജെന്നറുടെ റെക്കോർഡ് പഴങ്കഥയാക്കിയാണ് മുട്ടപ്പടം റെക്കോർഡ് സ്ഥാപിച്ചത്.
55 മില്ല്യണിലധികം ലൈക്കുകളാണ് ഇതുവരെ മുട്ടപ്പടത്തിനു കിട്ടിയത്. 2019 ജനുവരി നാലിന് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഈ ചിത്രത്തിൻ്റെ ക്യാപ്ഷൻ ഇപ്രകാരമായിരുന്നു, “നമുക്ക് ഒത്തുചേർന്ന് ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ലൈക്ക് നേടിയ പോസ്റ്റെന്ന ലോക റെക്കോർഡ് സ്ഥാപിക്കാം. 18 മില്ല്യൺ ലൈക്കുകളുമായി കെയ്ലി ജെന്നറാണ് ഇപ്പോൾ ഈ റെക്കോർഡിനുടമ.” മകളുടെ ജനനം അറിയിച്ചുകൊണ്ടുള്ള കെയ്ലി ജെന്നറുടെ പോസ്റ്റിനെയാണ് മുട്ട പിന്തള്ളിയത്. പോസ്റ്റ് ചെയ്ത് 10 ദിവസം കൊണ്ട് തന്നെ മുട്ടപ്പടം കെയ്ലിയെ മറികടന്നു.
അന്ന് കെയ്ലിയുടെ ചിത്രമായിരുന്നു റെക്കോർഡിലെങ്കിലും പിന്നീട് പോർച്ചുഗീസിൻ്റെ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പോസ്റ്റ് ചെയ്ത ഒരു ചിത്രം 32 മില്ല്യണിലധികം ലൈക്കുകളുമായി രണ്ടാമതെത്തി. ഭാര്യ ഇരട്ടക്കുഞ്ഞുങ്ങളെ ഗർഭം ധരിച്ചിരിക്കുകയാണെന്ന അടിക്കുറിപ്പിൽ താനും ഭാര്യയും ഒത്തുള്ള ചിത്രമാണ് ക്രിസ്റ്റ്യാനോ പോസ്റ്റ് ചെയ്തത്. കെയ്ലിയുടെ ചിത്രം ഇപ്പോൾ ആദ്യ പത്തിൽ പോലും ഇല്ല.
Story Highlights : most liked photo instagram egg
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here