Advertisement

ചരിത്രത്തിലെ ഏറ്റവും വലിയ അവയവദാനം; വിനോദിന്റെ കൈകൾ കൊച്ചിയിൽ എത്തിച്ചു

January 5, 2022
1 minute Read

ചരിത്രത്തിലെ ഏറ്റവും വലിയ അവയവദാന നടപടിയാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ നടന്നത്. അപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം സ്വദേശി വിനോദിൽ നിന്ന് സ്വീകരിച്ച എട്ട് അവയവങ്ങൾ ഏഴ് പേർക്കാണ് പുതു ജീവൻ നൽകുന്നത്.

വിനോദിന്റെ കൈകൾ കൊച്ചിയിൽ എത്തിച്ചു. കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കർണാടക സ്വദേശിക്ക് വേണ്ടിയാണ് കൈകൾ എത്തിച്ചിരിക്കുന്നത്. അമൃത ആശുപത്രിയിൽ ഇതുമായി ബന്ധപ്പെട്ട ശസ്ത്രക്രിയകൾ പുരോഗമിക്കുകയാണ്. അല്പസമയം മുൻപാണ് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്ന് വിനോദിന്റെ കൈകളുമായുള്ള ഹെലികോപ്ടർ കൊച്ചിയിൽ എത്തിയത്. പതിനാല് മണിക്കൂർ നീണ്ടുനിൽക്കുന്ന ശസ്‌ത്രക്രിയയിലൂടെയാണ് വിനോദിന്റെ കൈകൾ കർണാടക സ്വദേശിക്ക് നൽകുന്നത്. ശസ്ത്രക്രിയയുടെ ആദ്യഘട്ടം പുരോഗമിക്കുകയാണ്. 2018 ലാണ് കർണാടക സ്വദേശിക്ക് തന്റെ ഇരുകൈകളും നഷ്ടമാകുന്നത്.

Read Also : മസ്തിഷ്‌ക മരണം സംഭവിച്ച വിനോദ് പുതുജീവൻ നൽകുന്നത് 7 പേർക്ക്; ഇത് ചരിത്രത്തിലെ ഏറ്റവും വലിയ അവയവദാന നടപടി

വിനോദിന്റെ ഹൃദയം ചെന്നൈ എംജിഎം ആശുപത്രിയിലേക്കും വൃക്ക ഒന്ന് കിംസിലേക്കുമാണ് കൈമാറുക. ഒന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ തന്നെ ഉപയോഗിക്കും. കണ്ണുകൾ ( കോർണിയ) (രണ്ടും ) തിരുവനന്തപുരം കണ്ണാശുപത്രിയിലേക്കാണ് നൽകിയത്. കരൾ കിംസിലേക്കും കൈമാറും. അവയവദാനങ്ങൾ നടന്നിട്ടുണ്ടെങ്കിൽ ഒരാളിൽ നിന്ന് എട്ട് അവയവങ്ങൾ ദാനം ചെയ്യുന്നത് ഇതാദ്യമാണ്.

Story Highlights : Organ donation- Amrita hospital kochi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top