ഡിവില്ല്യേഴ്സ് ക്രിക്കറ്റിലേക്ക് തിരികെവരുന്നു?; ഇത്തവണ പുതിയ റോൾ

ദക്ഷിണാഫ്രിക്കയുടെ മുൻ താരം എബി ഡിവില്ല്യേഴ്സ് ക്രിക്കറ്റ് മൈതാനത്തേക്ക് തിരികെയെത്തുന്നു എന്ന് സൂചന. ദക്ഷിണാഫ്രിക്ക, റോയൽ ചലഞ്ചേഴ്സ് ടീമുകളുടെ ഉപദേശകനായാവും താരത്തിൻ്റെ രണ്ടാം വരവ്. സണ്ടേ ടൈംസിൻ്റെ റിപ്പോർട്ട് പ്രകാരം ഇക്കാര്യം ആലോചനയിലുണ്ടെന്നും ഇപ്പോൾ ഉറപ്പ് പറയാനാവില്ലെന്നും ഡിവില്ല്യേഴ്സ് പറഞ്ഞു.
കഴിഞ്ഞ നവംബർ 19നാണ് ദക്ഷിണാഫ്രിക്കൻ സൂപ്പർ താരം എബി ഡിവില്ല്യേഴ്സ് ക്രിക്കറ്റിൻ്റെ എല്ലാ രൂപങ്ങളിൽ നിന്നും വിരമിച്ചത്. ഐപിഎൽ ഉൾപ്പെടെ ഫ്രാഞ്ചൈസി ക്രിക്കറ്റിൽ നിന്ന് കൂടി വിരമിക്കുന്നതായി താരം തൻ്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. ആർസിബി മാനേജ്മെൻ്റ് അടക്കം തൻ്റെ ഫ്രാഞ്ചൈസി ടീം മാനേജ്മെൻ്റുകൾക്കും പരിശീലകർക്കും സഹതാരങ്ങൾക്കുമൊക്കെ താരം നന്ദി അറിയിച്ചു.
2018 മെയിലാണ് ഡിവില്ല്യേഴ്സ് രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിരമിച്ചത്. അപ്രതീക്ഷിതമായുള്ള വിരമിക്കലിൽ ക്രിക്കറ്റ് ലോകം ഞെട്ടിയിരുന്നു. രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിരമിച്ചെങ്കിലും ഫ്രാഞ്ചസി ക്രിക്കറ്റിൽ അദ്ദേഹം കളിക്കുന്നുണ്ട്. പിന്നീട് ഇക്കഴിഞ്ഞ ടി-20 ടീമിലടക്കം താരം തിരികെ ടീമിലെത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും ഡിവില്ല്യേഴ്സ് കളിച്ചില്ല. അവസാനമായി കഴിഞ്ഞ സീസൺ ഐപിഎലിൽ ആർസിബിയ്ക്ക് വേണ്ടിയാണ് ഡിവില്ല്യേഴ്സ് കളിച്ചത്.
Story Highlights : ab devilliers mentor cricket
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here