Advertisement

കല്ല് പിഴുതെറിയൽ പ്രഖ്യാപനം; കെ സുധാകരന്റേത് നിരുത്തരവാദപരമായ ജൽപനയെന്ന് സിപിഐഎം മുഖപത്രം

January 6, 2022
1 minute Read

കെ സുധാകരന്റെ കല്ല് പിഴുതെറിയൽ പ്രഖ്യാപനം നിരുത്തരവാദപരമായ ജൽപനയെന്ന് സിപിഐഎം മുഖപത്രം. ഇളകാൻ പോകുന്നത് കോൺഗ്രസ് പാർട്ടിയുടെ സർവേക്കല്ലുകളെന്ന് പരിഹാസം. കെ സുധാകരന്റേത് വികസനകാംക്ഷികളോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് ദേശാഭിമാനി മുഖപ്രസംഗം.

ജനവികാരത്തെ പിഴുതെറിയാനാകില്ല എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തിലാണ് വിമർശനം. ധിക്കാരപരമായ പ്രസ്താവനകൾക്ക് പിന്നിൽ തെരെഞ്ഞെടുപ്പ് പരാജയത്തിന്റെ ആഘാതമെന്ന് വിമർശനം. വികസന വിരുദ്ധരെന്ന് മുദ്രകുത്തപ്പെടുമെന്ന ഭയത്തിലാണ് ലീഗ് ഉൾപ്പെടയുള്ള ഘടകകക്ഷികളെന്നും വിലയിരുത്തൽ.

അതേസമയം സർവേ കല്ല് പിഴുതെറിയണമെന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി തീരുമാനം യുഡിഎഫ് കക്ഷി നേതാക്കളുടെ അടിയന്തിര യോഗവും ഏറ്റെടുത്തതോടെ പ്രതിപക്ഷം ഇറങ്ങുന്നത് വമ്പൻ പ്രക്ഷോഭത്തിനാണ്.

Read Also : 2022ൽ പുറപ്പെട്ട വിമാനം ലാൻഡ് ചെയ്തത് 2021ൽ!!; നടന്നത് ടൈം ട്രാവലോ??

എന്നാൽ എതിർപ്പിന് മുന്നിൽ മുട്ടുമടക്കില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. സിൽവർ ലൈനിൽ രണ്ടും കല്‍പ്പിച്ചാണ് സർക്കാരും പ്രതിപക്ഷവും. ഒരേസമയം വർഗീയ കാര്‍ഡും വികസന കാർഡും വീശിയാണ് സിൽവർ ലൈൻ അമരക്കാരൻ പിണറായി വിമർശനങ്ങളെ തള്ളുന്നത്.

അതിവേഗപ്പാതക്കെതിരെ അണിനിരക്കുന്നത് വലതുപക്ഷ വർഗീയ ശക്തികളെന്നാണ് പിണറായിയുടെ ആരോപണം. കാലത്തിനൊപ്പം സർക്കാർ കേരളത്തെ മുന്നോട്ട് നയിക്കുമ്പോൾ പിന്നോട്ടടിപ്പിക്കാനാണ് പ്രതിഷേധക്കാരുടെ ലക്ഷ്യമെന്നാണ് കുറ്റപ്പെടുത്തൽ. പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ച് സർക്കാർ മുന്നോട്ട് പോകുമ്പോൾ മുതിർന്ന നേതാക്കളെ തന്നെ സംസ്ഥാന വ്യാപകമായി അണിനിരത്തിയുള്ള പ്രക്ഷോഭത്തിനാണ് യുഡിഎഫ് ലക്ഷ്യം. പദ്ധതി തടയാൻ ഏതറ്റം വരെയും പോകാൻ തന്നെയാണ് തീരുമാനവും.

മുഖ്യമന്ത്രി വിളിക്കുന്ന പൗരപ്രമുഖരുടെ ചർച്ചയ്ക്ക് ബദലായി തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോടും പദ്ധതിക്കെതിരെ വിവിധ മേഖലയിലുള്ളവരെ ചേർത്ത് യുഡിഎഫ് പ്രത്യേക ചർച്ച നടത്തും. കൊല്ലം, കോട്ടയം, കോഴിക്കോട്, കണ്ണൂർ എന്നിവടങ്ങളിൽ സ്ഥിരം സമരവേദി തുറക്കും. പദ്ധതിയുടെ ഗുണത്തെക്കുറിച്ചുള്ള സിപിഐഎം ലഘുലേഖക്ക് പകരം ദോഷങ്ങളെ കുറിച്ചുള്ള ലഘുലേഖ വിതരണം ചെയ്യും. അതിവേഗം നിയമസഭ വിളിക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു. യുഡിഎഫിന് പിന്നാലെ പദ്ധതിക്കെതിരെ വലിയ സമരം നടത്തുമെന്ന് ബിജെപിയും പ്രഖ്യാപിച്ചിട്ടുണ്ട്.

Story Highlights :deshabhimani-against-ksudhakaran-krail-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top