കോഴിക്കോട് ബൈപ്പാസിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; രണ്ട് മരണം

കോഴിക്കോട് ബൈപ്പാസിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. രണ്ട് പേർ മരിച്ചു. പന്തീരാങ്കാവ് അറപ്പുഴ പാലത്തിന് സമീപമാണ് കാറും ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ചത്. സംഭവത്തിൽ നാല് പേർക്ക് പരുക്കേറ്റു. ( kozhikode accident two died )
ഇന്ന് വൈകീട്ടോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ കോഴിക്കോട് മടവൂർ പൈമ്പാലുശ്ശേരി സ്വദേശികളായ കൃഷ്ണൻ കുട്ടിയും, സുധയുമാണ് മരിച്ചത്. കൂട്ടിയിടിയിൽ കാർ പൂർണമായും ടോറസ് ലോറിയുടെ അടിയിലേക്ക് കയറിപോയിരുന്നു. തുടർന്ന് ക്രെയ്‌നും മണ്ണുമാന്തി യന്ത്രവും ഉപയോഗിച്ചാണ് ലോറി ഉയർത്തി കാറിലുള്ളവരെ പുറത്തെടുത്തത്.
Read Also : വര്‍ക്കലയില്‍ മണ്ണിടിഞ്ഞ് വീണ് അപകടം; രണ്ടുപേര്‍ ആശുപത്രിയില്‍
കാറിലുണ്ടായിരുന്ന മറ്റ് രണ്ട് പേരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന രണ്ട് പേർക്കും പരുക്കേറ്റിട്ടുണ്ട്.
Story Highlights : kozhikode accident two died
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here