വയനാട്ടിൽ ആനക്കൊമ്പുമായി മൂന്ന് പേർ പിടിയിൽ

വയനാട്ടിൽ ആനക്കൊമ്പുമായി മൂന്ന് പേർ പിടിയിൽ. അമ്പായത്തോട് സ്വദേശി മനു, കാര്യമ്പാടി സ്വദേശി അൻവർ, പള്ളിക്കോണം സ്വദേശി സുനിൽ എന്നിവരാണ് വിജിലൻസിന്റെ പിടിയിലായത്. ഇവർ സഞ്ചരിച്ച ബൈക്കും വിജിലൻസ് പിടിച്ചെടുത്തിട്ടുണ്ട്.
Read Also : അടിമാലിയില്‍ ആന കൊമ്പുമായി മൂന്നു പേര് വനപാലകരുടെ പിടിയില്‍
ഇന്ന് രാവിലെയോടെയാണ് സംഭവം ഉണ്ടായത്. രണ്ട് ആനക്കൊമ്പുകൾ ചാക്കിലാക്കി കടത്തുകയായിരുന്നു മൂവരും . ഫോറസ്റ്റ് ഇന്റലിജൻസിന് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. പരിശോധനയ്ക്കിടെ ഇവർ കടന്നു കളയാൻ ശ്രമിച്ചിരുന്നു. പക്ഷെ ഫോറസ്റ്റ് റേഞ്ച് ഇവരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. നിലവിൽ മൂന്നുപേരും ഇപ്പോൾ റേഞ്ച് ഓഫിസറുടെ കസ്റ്റഡിയിലാണ് .
Story Highlights : Three arrested with elephant tusk in Wayanad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here