വനിതാ ഹോസ്റ്റല്‍ സമയക്രമം; വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങി ആലുവ യു.സി കോളജ് മാനേജ്‌മെന്റ്
ആലുവ യു.സി കോളജ് വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങി യു.സി കോളജ് മാനേജ്‌മെന്റ്. തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 9 മണി വരെ പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റലിന് പുറത്തിറങ്ങാം. 6.30ന് ശേഷം ഹോസ്റ്റലിന് പുറത്തിങ്ങണമെങ്കില്‍ ലേറ്റ് സ്ലിപ് എഴുതി നല്‍കിയാല്‍ മതിയെന്ന് കോളജ് മാനേജ്‌മെന്റ് വ്യക്തമാക്കി.
മാസത്തിലെ രണ്ടാം ഞായറാഴ്ചയും നാലാം ഞായറാഴ്ചയും രാവിലെ 11 മുതല്‍ വൈകിട്ട് 5വരെ പെണ്‍കുട്ടികള്‍ക്ക് പുറത്തുപോകാമെന്നും അധികൃതര്‍ അറിയിച്ചു. ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് പ്രിന്‍സിപ്പാളിലെ ഉപരോധിച്ചുകൊണ്ടുള്ള സമരം എസ്എഫ്‌ഐ അവസാനിപ്പിച്ചു.
എന്നാല്‍ എല്ലാ ഞായറാഴ്ചകളിലും പുറത്തിറങ്ങാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള വിദ്യാര്‍ത്ഥികളുടെ സമരം തുടരുമെന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പറഞ്ഞു. ഇന്നലെ രാവിലെ മുതല്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിനെ ഉപരോധിച്ചിരുന്നു. ഇന്ന് ഉച്ചയോടെ മാത്രമാണ് രണ്ട് തവണ കോളജ് അധികൃതര്‍ ചര്‍ച്ചയ്ക്ക് പോലും വിളിച്ചത്. വാര്‍ഡന്‍മാരുടെ കൂടി സാന്നിധ്യത്തിലാണ് ചര്‍ച്ച നടന്നത്.
Story Highlights : aluva uc college protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here