Advertisement

തലസ്ഥാനത്ത് ഗൂണ്ടാ വിളയാട്ടം തുടരുന്നു; ധനുവച്ചപുരത്ത് വീടുകയറി ആക്രമണം

January 7, 2022
1 minute Read
goonda attack

തലസ്ഥാനത്ത് വീണ്ടും ഗൂണ്ടാ ആക്രമണം. പാറശ്ശാല ധനുവച്ചപുരം പരുത്തിവിളയില്‍ ഇരുപതോളം പേരടങ്ങുന്ന സംഘം വീടുകയറി ആക്രമിച്ചു. വീട്ടിലുണ്ടായിരുന്ന വനിതാ പൊലീസ് സിവില്‍ പൊലീസ് ഉദ്യോഗസ്ഥയടക്കം നാലുപേര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു.

കഴിഞ്ഞ ദിവസം ഇതേ പ്രദേശത്ത് ഗൂണ്ടാ ആക്രമണം നടന്നിരുന്നു. ഈ കേസില്‍ പ്രതികള്‍ ഒളിവില്‍ കഴിയുന്ന വിവരം പൊലീസിനെ അറിയിച്ചതാണ് ഇന്നത്തെ ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് നല്‍കുന്ന വിവരം. പരുത്തിവിളയില്‍ ബിജുവിനും ഭാര്യയ്ക്കും സിവില്‍ പൊലീസ് ഉദ്യോഗസ്ഥയായ സഹോദരിക്കും പരുക്കേറ്റു. ഇവറെ പാറശ്ശാല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Read Also : അഞ്ചര വയസുകാരനെ പൊള്ളലേൽപ്പിച്ച സംഭവം; അമ്മ അറസ്റ്റിൽ

കഴിഞ്ഞ ദിവസം പിടികിട്ടാപ്പുള്ളിയുടെ നേതൃത്വത്തിലാണ് ഗൂണ്ടാ വിളയാട്ടം നടന്നത്. നാല് പേരടങ്ങുന്ന സംഘം വീടുകളില്‍ കയറി ആയുധം കാണിച്ച് ഭീഷണി മുഴക്കുകയായിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഷാനുവിന്റെ നേതൃത്വത്തിലാണ് അതിക്രമം നടത്തിയത്.

Story Highlights : goonda attack, thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top