കരുതൽ ഡോസ് വാക്സിൻ തിങ്കളാഴ്ച മുതൽ; ബുക്കിംഗ് നാളെ ആരംഭിക്കും

സംസ്ഥാനത്ത് കരുതൽ ഡോസ് വാക്സിൻ തിങ്കളാഴ്ച മുതൽ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. 60 വയസു കഴിഞ്ഞ അനുബന്ധ രോഗമുള്ളവർക്കും കരുതൽ ഡോസ് വാക്സിൻ നൽകും. രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ച് ഒൻപത് മാസം കഴിഞ്ഞവർക്കാണ് കരുതൽ ഡോസ് അടുക്കാനാകുകയെന്നും മന്ത്രി വ്യക്തമാക്കി. കരുതല്‍ ഡോസിനായുള്ള ബുക്കിംഗ് ഞായറാഴ്ച മുതല്‍ ആരംഭിക്കുന്നതാണ്. നേരിട്ടും ഓണ്‍ ലൈന്‍ ബുക്കിംഗ് വഴിയും വാക്‌സിനെടുക്കാം. ഒമിക്രോണ്‍ സാഹചര്യത്തില്‍ ഈ വിഭാഗക്കാരില്‍ എല്ലാവരും അവരവരുടെ ഊഴമനുസരിച്ച് കരുതല്‍ ഡോസ് സ്വീകരിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.
എങ്ങനെ ബൂസ്റ്റര്‍ ഡോസ് ബുക്ക് ചെയ്യാം?
· കരുതല്‍ ഡോസ് വാക്സിനേഷനായി വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല.
· ആദ്യം https://www.cowin.gov.in എന്ന ലിങ്കില്‍ പോകുക.
· നേരത്തെ രണ്ട് ഡോസ് വാക്സിനെടുത്ത ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.
· രണ്ട് ഡോസ് വാക്സിന്‍ എടുത്തതിന് താഴെ കാണുന്ന പ്രിക്കോഷന്‍ ഡോസ് എന്ന ഐക്കണിന്റെ വലതുവശത്ത് കാണുന്ന ഷെഡ്യൂള്‍ പ്രിക്കോഷന്‍ ഡോസ് എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്യുക.
· അവിടെ സെന്ററും സമയവും ബുക്ക് ചെയ്യാവുന്നതാണ്.
Story Highlights : Booster Dose vaccine – kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here