Advertisement

കുട്ടിയെ തട്ടിയെടുത്ത സംഭവം; സുരക്ഷാ ജീവനക്കാരിയെ സസ്പെൻഡ് ചെയ്തു

January 8, 2022
1 minute Read

കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ആശുപത്രി സുരക്ഷാ ജീവനക്കാരിക്ക് സസ്പെൻഡ്. ജീവനക്കാരി സുരക്ഷാ ചുമതലയിൽ ജാഗ്രത കുറവ് കാട്ടി എന്ന നി​ഗമനത്തെ തുടർന്ന് അന്വേഷണ വിധേയമായാണ് നടപടി. അതേസമയം അന്വേഷണ സമിതികൾ ഇന്ന് റിപ്പോർട്ട് നൽകും.

ആർഎംഒ, പ്രിൻസിപ്പൽ തല സമിതികളാണ് വീഴ്ച അന്വേഷിച്ചത്. സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് രണ്ട് സമിതികളുടേയും റിപ്പോർട്ടിൽ പറയുന്നത്. ജാഗ്രത കുറവ് ഉണ്ടായി എന്നാൽ സുരക്ഷാ വീഴ്ച സംഭവിച്ചിട്ടില്ല. മെഡിക്കൽ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും. അതേസമയം സംസ്ഥാന ആരോഗ്യ വകുപ്പിൻ്റെ പരിശോധനയും ഇന്ന് നടക്കും.

Story Highlights : security-employee-suspended

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top