Advertisement

ഇന്ത്യൻ സമുദ്രാതിർത്തിയിൽ പാക് ബോട്ട് പിടികൂടി

January 9, 2022
1 minute Read

ഗുജറാത്ത് തീരത്തിന് സമീപം ഇന്ത്യൻ സമുദ്രാതിർത്തിയിൽ പ്രവേശിച്ച പാകിസ്താൻ ബോട്ട് കോസ്റ്റ് ഗാർഡ് (ഐസിജി) പിടികൂടി. ബോട്ടിൽ 10 ജീവനക്കാരാണ് ഉണ്ടായിരുന്നത്. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ബോട്ട് പോർബന്തറിലേക്ക് കൊണ്ടുപോയതായി വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു. ശനിയാഴ്ച രാത്രിയാണ് ‘യാസീൻ’ എന്ന് പേരിട്ടിരിക്കുന്ന ബോട്ട് ഐ.സി.ജി പിടികൂടിയത്. ബോട്ട് ഇന്ത്യൻ സമുദ്രാതിർത്തിക്കുള്ളിൽ ആറ്-ഏഴ് മൈൽ ഉള്ളിലാണെന്നും ജീവനക്കാർ ഐസിജി കപ്പൽ കണ്ടയുടനെ അവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചതായും റിപ്പോർട്ടുണ്ട്.

Story Highlights : coast-guard-apprehends-pakistani-boat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top