മാനസിക വെല്ലുവിളി നേരിടുന്ന മകളെ ഒറ്റയ്ക്ക് ക്വാറന്റീനിൽ നിർത്തി; പരാതിയുമായി ദയാഭായിയുടെ സഹോദരൻ

ഡൽഹിയിലെ കൊവിഡ് സെന്ററുകളിൽ മാനസിക വെല്ലുവിളി നേരിടുന്ന കൊവിഡ് ബാധിതയെ ഒറ്റയ്ക്ക് ക്വാറന്റീനിൽ നിർത്തിയതായി പരാതി. സാമൂഹ്യപ്രപർത്തക ദയാഭായിയുടെ സഹോദരന്റെ മകൾക്കാണ് ദുരനുഭവമുണ്ടായത്.
ഇംഗ്ലണ്ടിൽ നിന്നെത്തിയ മകളെ നിർബന്ധിതമായ് ഒറ്റയ്ക്ക് പാർപ്പിയ്ക്കാൻ ശ്രമിച്ചെന്ന് സഹോദരൻ ജോർജ്ജ് പുല്ലാട്ട് ആരോപിച്ചു. ‘മാനസിക വെല്ലുവിളി നേരിടുന്ന യുവതിക്ക് പരിഗണന നൽകാൻ അധികൃതർ തയാറായില്ലെന്നാണ് ജോർജിന്റെ പരാതി.
Read Also : കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ദയാഭായി സിംഗുവിലെത്തി
ക്വാറന്റീൻ സെന്ററിൽ പ്രതിദിനം ഈടാക്കുന്നത് അയ്യായിരം രൂപയാണ്. സ്റ്റാർ ഹോട്ടലുകളുമായ് ഉദ്യോഗസ്ഥർ ഉണ്ടാക്കിയിട്ടുള്ള ധാരണയുടെ മറവിൽ നിർബന്ധിത കവാറന്റീൻ നിർദേശിക്കുന്നതായും ജോർജ്ജ് പുല്ലാട്ട് പറയുന്നു.
Story Highlights : quarantine complaint dayabhai brother
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here