ഇടുക്കിയിൽ എസ്എഫ്ഐ പ്രവർത്തകനെ കുത്തിക്കൊന്നു

ഇടുക്കി പൈനാവ് ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍കുത്തേറ്റ് മരിച്ചു. കണ്ണൂര്‍ സ്വദേശി ധീരജാണ് മരിച്ചത്. അഭിജിത്ത് ടി. സുനില്‍, അമല്‍ എ എസ് എന്നീ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കുകൂടി പരുക്കേറ്റിട്ടുണ്ട്. ഒരാളുടെ നില ഗുരുതരമാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നിഖില്‍ പൈലി ആണ് അക്രമം നടത്തിയതെന്ന് സിപിഐഎം ആരോപിച്ചു.
ക്യാമ്പസിനകത്തെ കെഎസ്‌യു-എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് വിവരം. വിദ്യാര്‍ത്ഥിയെ കുത്തിയത് കെ എസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആരോപിച്ചു.ധീരജിന്റെ മൃതദേഹം ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Read Also : കേസ് കെട്ടിച്ചമച്ചത്, തെളിവുകൾ വ്യാജം; മുൻകൂർ ജാമ്യം തേടി ദിലീപ് ഹൈക്കോടതിയിൽ
കേരള ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ ഭാഗമായുള്ള കോളജില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് എസ്എഫ്‌ഐ-കെഎസ്‌യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. ഇതിനിടെ പുറത്ത് നിന്നെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് വിദ്യാര്‍ത്ഥികളെ കുത്തിയതെന്ന് മറ്റ് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. പരുക്കേറ്റ വിദ്യാര്‍ത്ഥിയുടെ നില ഗുരുതരമാണ്.
Story Highlights : student-stabbed-to-death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here