പൊലീസ് പ്രവർത്തനം കുറ്റ വിമുക്തമാക്കാനാണ് സർക്കാരിന്റെ ശ്രമം; മുഖ്യമന്ത്രി

പൊലീസ് പ്രവർത്തനം കുറ്റവിമുക്തമാക്കാനാണ് സർക്കാർ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് നയം ജനപക്ഷത്ത് നിന്നാകണം എന്നതാണ് സർക്കാർ നിലപാട്. നീതി ഉറപ്പാക്കുന്ന നടപടി മാത്രമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊലീസിനെതിരെ പരാതികൾ ഉയരുമ്പോൾ പരിശോധിക്കുമെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സി പി ഐ എം കോഴിക്കോട് ജില്ലാ സമ്മേളനത്തിലെ പൊതു ചർച്ചയ്ക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
സിപിഎമ്മിൻ്റെ കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ പൊലീസിനെതിരെ അതിരൂക്ഷ വിമർശനമാണ് ഉയർന്നത്. അലൻ താഹ, ശുഹൈബ് എൻഐഎ കേസിലും കെ റെയിൽ പദ്ധതിയിലും സർക്കാരിനും പൊലീസ് വകുപ്പിനും എതിരെ രൂക്ഷവിമർശനമാണ് പ്രതിനിധികളിൽ നിന്നുണ്ടായത്.
Read Also :സംസ്ഥാനത്തെ വ്യാപക റെയ്‌ഡിൽ അറസ്റ്റിലായത് 13032 ഗുണ്ടകൾ
മുഖ്യമന്ത്രിയുടേയും കോടിയേരി ബാലകൃഷ്ണന്റെയും സാന്നിധ്യത്തിലാണ് വിവിധ വിഷയങ്ങളിൽ പ്രതിനിധികളിൽ നിന്നും വിമർശനം ഉണ്ടായത്. സഖാക്കൾ ഉന്നയിക്കുന്ന ന്യായമായ വിഷയങ്ങളിൽ പോലും പൊലീസ് അനീതിയാണ് കാണിക്കുന്നതെന്നും പാർട്ടി പ്രവർത്തകരെ ചെയ്യാത്ത കുറ്റത്തിന് പ്രതി ചേർക്കുന്ന സാഹചര്യമുണ്ടെന്നും വിമർശനം ഉണ്ടായി.
Story Highlights : CM Pinarayi Vijayan on kerala police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here